മഴക്കാലത്ത് പാദങ്ങള്‍ സംരക്ഷിക്കാം

മഴക്കാലത്ത് പാദങ്ങള്‍ സംരക്ഷിക്കാം

ഈ മഴക്കാലവും പാദ സംബന്ധ പ്രശ്‌നങ്ങള്‍ കൊണ്ട് നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? മഴക്കാലത്ത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് പാദ ദുര്‍ഗന്ധം. മലിനമായ വെള്ളത്തില്‍ ചവിട്ടി നടക്കേണ്ടി വരുന്ന കാലമാണിത്. ഷൂസുകള്‍ ഉപയോഗിക്കുന്നവരിലാണ് ഈ ബുദ്ധിമുട്ട് കൂടുതലും കണ്ടു വരുന്നത്. ഒപ്പം പാദ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മുമ്പ് ഉണ്ടായിരുന്നവരിലും. മരുന്നകളോ ചികിത്സകളോ നല്‍കാതെ തന്നെ ഈ ബുദ്ധിമുട്ട് നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

അല്‍പം ബേക്കിങ് സോഡ ചെറു ചൂടുവെള്ളത്തില്‍ കലര്‍ത്തി അതില്‍ കാല്‍ മുക്കി വയ്ക്കുക. ഇരുപത് മിനിറ്റ് മുക്കി വെച്ചതിന് ശേഷം അത് കഴുകി കളയുക. ഇത് കാലിലെ വിണ്ടു കീറല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വിണ്ടു കീറി ഉണ്ടാകുന്ന ദുര്‍ഗന്ധവും ഇല്ലാതാക്കാം ഇതിലൂടെ. ഇതുപോലെ തന്നെ ലാവന്‍ഡര്‍ ഓയില്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് 20 മിനിറ്റ് കാല്‍ മുക്കി വയ്ക്കുന്നതും നല്ലതാണ്. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കൃത്യമായി ഇത് ചെയ്യാന്‍ ശ്രമിക്കണം.

ഇനി ബേക്കിങ് സോഡയും ലാവന്‍ഡര്‍ ഓയിലും ഒന്നും കിട്ടിയില്ലെങ്കിലും പ്രതിവിധി ഉണ്ട്. കട്ടന്‍ചായ കൊണ്ടും പരിഹാരം കണ്ടെത്താം. കട്ടന്‍ചായയില്‍ ബാക്ടീരിയയെ കൊല്ലാനുള്ള കഴിവുണ്ട്. കട്ടന്‍ ചായയില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് അതില്‍ അര മണിക്കൂര്‍ കാല്‍ മുക്കി വയ്ക്കുക. അതിനു ശേഷം കഴുകി കളയുക. ഇത് കാലിന്റെ വിണ്ടുകീറലില്‍ നിന്നും സംരക്ഷിക്കുന്നു.

വിനാഗിരിയും നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്. അര ഗ്ലാസ് വിനാഗിരിയില്‍ എട്ട് ഗ്ലാസ് ചൂട് വെള്ളം ചേര്‍ത്ത് അതില്‍ കാല്‍ മുക്കി വയ്ക്കുക. പാദ ദുര്‍ഗന്ധത്തെ അകറ്റാം. ഇനി അതുമല്ല, ഇതുന്നും വീട്ടില്‍ ഇല്ലെങ്കിലും പഞ്ചസാര ഉപയോഗിച്ചും പ്രതിവിധി ഉണ്ട്. അല്‍പം പഞ്ചസാരയില്‍ നാരങ്ങ നീര് ചേര്‍ത്ത് കാല്‍ നന്നായി മസാജ് ചെയ്യുക. ഇത് കാലിന്റെ ആരോഗ്യവും തിളക്കവും കൂട്ടുന്നു. ചതച്ച ഇഞ്ചി കൊണ്ട് കാല്‍ മസാജ് ചെയ്യുന്നതും കാലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

 

 

Comments

comments

Categories: FK News, Health
Tags: Feet care

Related Articles