വരുന്നൂ, സെല്ലുലാര്‍ കണക്ഷനുള്ള ഡ്രോണുകള്‍

വരുന്നൂ, സെല്ലുലാര്‍ കണക്ഷനുള്ള ഡ്രോണുകള്‍

 

ആഗോളതലത്തില്‍ സിംകാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സെല്ലുലാര്‍ കണക്ഷനുള്ള ഡ്രോണുകള്‍ ഭാവിയില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്. 2022 ഓടെ 13 ശതമാനം ഡ്രോണുകളും എംബഡഡ് സിംകാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാണിജ്യാടിസ്ഥാനത്തിലുള്ള ഡ്രോണുകളുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ആപ്ലിക്കേഷനിലുണ്ടാകുന്ന എണ്ണത്തിലും വര്‍ധനവുണ്ടായി. ഡ്രോണ്‍ മുഖേനയുള്ള ലൈവ് വീഡിയോ സ്ട്രീമിംഗ്, റിയല്‍ െൈട മോണിറ്ററിംഗ്, ഡെലിവറി തുടങ്ങിയവയുടെ ആവശ്യങ്ങളുടെ വര്‍ധനവും സെല്ലുലാര്‍ കണക്ഷനുള്ള ഡ്രോണുകളുടെ ആവശ്യം വര്‍ധിപ്പിക്കുന്നു.

റിമോട്ട് ഐഡന്റിഫിക്കേഷന്‍, വിമാനങ്ങളുടെ സഞ്ചാരപഥം ട്രാക്ക് ചെയ്യല്‍ എന്നിവയ്ക്ക് സെല്ലുലാര്‍ കണക്ടിവിറ്റിയുള്ള ഡ്രോണുകള്‍ ഉപകാരപ്രദമായിരിക്കുമെന്ന് പഠനത്തില്‍ പറയുന്നു. സെല്ലുലാര്‍ കണക്ടിറ്റിവിറ്റിയില്‍ എംബഡഡ് സിംകാര്‍ഡുകള്‍ക്ക് പ്രധാനപ്പെട്ട പങ്കാണ് ഉള്ളത്. ഡ്രോണുകളുടെ സ്വകാര്യത, സുരക്ഷ എന്നിവയ്ക്കായി സിംകാര്‍ഡുകള്‍ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നതെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിലെ അനലിസ്റ്റ് അന്‍ഷിക ജെയ്ന്‍ പറഞ്ഞു.

എംബഡഡ് സെല്ലുലാര്‍ കണക്ടിവിറ്റി രണ്ട് പ്രധാന ഘടകങ്ങളാല്‍ നിയന്ത്രിതമാണ്. ലൊക്കേഷന്‍ പങ്കിടാനുള്ള അടിസ്ഥാന കണക്ടിവിറ്റിയുടെ നിയന്ത്രണവും ഡ്രോണുകള്‍ക്ക് എല്‍ടിഇ കാപ്പബിളിറ്റീസ് നല്‍കുന്ന ഓപ്പറേറ്റര്‍മാരും പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഡിഎഫ്എസ്( ജര്‍മന്‍ ഏവിയേഷന്‍ അതോറിറ്റി), ഇഎഎസ്എ(യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി), എഫ്എഎ(ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസട്രേഷന്‍)എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ ഓപ്പറേറ്റര്‍മാര്‍.

 

Comments

comments

Categories: FK News, Tech
Tags: Drones