ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിക്ഷേപണം വിജയകരം

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിക്ഷേപണം വിജയകരം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ ബ്രഹ്മോസിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരം. ബ്രഹ്മോസ് എയറോസ്‌പേസിന്റെയും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ)ന്റെയും നേതൃത്വത്തില്‍ ഒഡീഷയിയിലെ ബോലസോറിലുള്ള ടെസ്റ്റ് ഞ്ചേില്‍ നിന്നായിരുന്നു വിക്ഷേപണം. പരീക്ഷണ വിജയത്തോടെ മിസൈലിന്റെ കാലപരിധി 15 വര്‍ഷത്തോളെ വര്‍ധിപ്പിക്കാനുള്ള ദൗത്യം പൂര്‍ത്തിയാക്കി.

സൈനിക-നാവിക സേനാംഗങ്ങള്‍ ഏറെക്കാലമായി ഉപയോഗിക്കുന്ന ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് വ്യോമസേനയുടെ യുദ്ധ വിമാനമായ സുഖോയ് 30 എംകെഐയില്‍ ഘടിപ്പിക്കും.

ഇന്ത്യയും റഷ്യയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്. ശബ്ദവേഗത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ പ്രത്യേകത.

 

Comments

comments

Categories: FK News, Slider, Top Stories
Tags: Brahmos