ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകള്‍

ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകള്‍

ഇന്ത്യയില്‍ എട്ട് ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന മികച്ച ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് കാറുകള്‍ (ഡെല്‍ഹി എക്‌സ് ഷോറൂം വില)

മാരുതി സുസുകി ബലേനോ

മാരുതി സുസുകി ബലേനോയിലെ കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സിവിടി) നല്ല ഉശിരന്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് ചേര്‍ത്തിരിക്കുന്നത്. നിങ്ങള്‍ക്ക് ക്ലേശരഹിത, അനായാസ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്നതായിരിക്കും ബലേനോ ഓട്ടോമാറ്റിക്. ഇന്ധനക്ഷമതയിലും മുമ്പനാണ് ബലേനോ. വിശാലമായ കാബിനാണ് മറ്റൊരു പ്രത്യേകത. മൂന്ന് വേരിയന്റുകളില്‍ മാരുതി സുസുകി ബലേനോ ലഭിക്കും. കാബിന്‍ പ്ലാസ്റ്റിക് സാധാരണ നിലവാരം പുലര്‍ത്തുന്നു എന്നത് പോരായ്മയാണ്.

വേരിയന്റ്                                വില

1.2 ഡെല്‍റ്റ എടി                         7.10 ലക്ഷം രൂപ

1.2 സെറ്റ എടി                             7.70 ലക്ഷം രൂപ

1.2 ആല്‍ഫ എടി                        8.41 ലക്ഷം രൂപ

 

ഹ്യുണ്ടായ് ഐ20

മുന്‍ഗാമിയേക്കാള്‍ വളരെയധികം താങ്ങാവുന്ന വിലയില്‍ ഹ്യുണ്ടായുടെ പുതിയ ഐ20 ഓട്ടോമാറ്റിക് വാങ്ങാന്‍ കഴിയും. മാത്രമല്ല ഇന്ധനക്ഷമത കൂടുതലാണ്. നഗരങ്ങളിലെ ഗതാഗതത്തിരക്കുകളില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍-സിവിടി സഖ്യം മികച്ച പ്രവര്‍ത്തനം പുറത്തെടുക്കും. എപ്പോഴുമെന്ന പോലെ ഉന്നത നിലവാരം പുലര്‍ത്തുന്ന കാബിന്‍ ഹ്യുണ്ടായ് ഐ20 ഹാച്ച്ബാക്കിന്റെ സവിശേഷതയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന രണ്ട് വേരിയന്റുകള്‍ തമ്മില്‍ വില, ഫീച്ചറുകള്‍ എന്നീ കാര്യങ്ങളില്‍ വലിയ അന്തരം കാണാം.

വേരിയന്റ്                                      വില

1.2 എടി മാഗ്‌ന                                7.04 ലക്ഷം രൂപ

1.2 എടി ആസ്ത                             8.16 ലക്ഷം രൂപ

 

ഹോണ്ട ജാസ്

സ്ഥലസൗകര്യത്തിന്റെയും പ്രായോഗികതയുടെയും കാര്യത്തില്‍ കേമനാണ് ഹോണ്ട ജാസ്. സുഖസൗകര്യം പരിഗണിക്കുമ്പോള്‍ ഓട്ടോമാറ്റിക് ഹോണ്ട ജാസ് മികച്ചുനില്‍ക്കുന്നു. നല്ല പെര്‍ഫോമന്‍സ്, സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍, പാഡില്‍ഷിഫ്റ്ററുകള്‍ എന്നിവയെല്ലാം ഡ്രൈവര്‍മാര്‍ ഇഷ്ടപ്പെടുന്നവയാണ്. പെട്രോള്‍ എന്‍ജിനുമായി സിവിടി ചേര്‍ത്തിരിക്കുന്നു. അല്‍പ്പം വില കൂടുതലാണെന്ന് പറയാം.

വേരിയന്റ്                             വില

എസ് എടി                               7.71 ലക്ഷം രൂപ

വി എടി                                   8.47 ലക്ഷം രൂപ

 

മാരുതി സുസുകി സ്വിഫ്റ്റ്

മാരുതി സുസുകി സ്വിഫ്റ്റിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് 5 സ്പീഡ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് (എഎംടി) നല്‍കിയിരിക്കുന്നത്. മികച്ച ഇന്ധനക്ഷമത സ്വിഫ്റ്റ് വില്‍പ്പനയില്‍ പ്രധാന ഘടകമാണ്. മുടക്കുന്ന പണത്തിന് ഒന്നാന്തരം ചോയ്‌സായിരിക്കും മാരുതി സുസുകി സ്വിഫ്റ്റ് ഓട്ടോമാറ്റിക്.

വേരിയന്റ്                                                           വില

1.2 കെ12 വിഎക്‌സ്‌ഐ എഎംടി              6.34 ലക്ഷം രൂപ

1.2 കെ12 ഇസഡ്എക്‌സ്‌ഐ എഎംടി     6.96 ലക്ഷം രൂപ

 

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10

ഇതിനകം ഇഷ്ടം പിടിച്ചുപറ്റിയ ഹ്യുണ്ടായ് ഗ്രാന്‍ഡ്‌ഐ10 കാറിന് കൂടുതല്‍ ജനപ്രീതി നേടിക്കൊടുക്കുന്നതാണ് 4 സ്പീഡ് ഓട്ടോമാറ്റിക്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നല്‍കി കഴിഞ്ഞ വര്‍ഷം കാര്‍ പരിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇന്ധനക്ഷമതയില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 അല്‍പ്പം പിന്നോക്കമാണ്.

വേരിയന്റ്                                                    വില

1.2 മാഗ്‌ന പെട്രോള്‍                                 6.28 ലക്ഷം രൂപ

1.2 സ്‌പോര്‍ട്‌സ്(ഒ) പെട്രോള്‍             6.93 ലക്ഷം രൂപ

Comments

comments

Categories: Auto