ട്രോണ്‍ക്‌സ് വണ്‍ പുറത്തിറക്കി

ട്രോണ്‍ക്‌സ് വണ്‍ പുറത്തിറക്കി

49,999 രൂപയാണ് പ്രാരംഭ വില

ന്യൂഡെല്‍ഹി : സ്മാര്‍ട്രോണ്‍ കമ്പനിയുടെ ഭാഗമായ ട്രോണ്‍ക്‌സ് മോട്ടോഴ്‌സ് ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ക്രോസ്ഓവര്‍ ബൈക്ക് പുറത്തിറക്കി. ട്രോണ്‍ക്‌സ് വണ്‍ എന്ന ബൈക്കിന് 49,999 രൂപയാണ് പ്രാരംഭ വില. പരിമിത എണ്ണം ബൈക്കുകള്‍ക്കും പ്രീ-ഓര്‍ഡറുകള്‍ക്കും മാത്രമാണ് ഈ വില. ബൈക്ക് അടുത്തയാഴ്ച്ച ഡെലിവറി ചെയ്തുതുടങ്ങും.

ട്രോണ്‍ക്‌സ് വണ്‍ രൂപകല്‍പ്പന ചെയ്തതും നിര്‍മ്മിച്ചതും ഇന്ത്യയിലാണ്. ഇലക്ട്രിക് മോട്ടോറുള്ള ബൈസൈക്കിളാണ് യഥാര്‍ത്ഥത്തില്‍ ട്രോണ്‍ക്‌സ് വണ്‍. റിയര്‍ ഹബ്ബില്‍ 250 വാട്ട് മോട്ടോര്‍ നല്‍കിയിരിക്കുന്നു. ഭാരം കുറഞ്ഞതും അഴിച്ചെടുക്കാവുന്നതുമായ 36 വോള്‍ട്ട് 13.6 ആംപിയര്‍ ലിഥിയം 500 വാട്ട് ബാറ്ററി ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ കണ്ടിനുവസ് ത്രോട്ടില്‍ മോഡില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇലക്ട്രോണിക് ഗിയര്‍ അസിസ്റ്റ് മോഡിലാണെങ്കില്‍ 75-85 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ഇലക്ട്രിക് പവറില്‍ റൈഡ് ചെയ്യുമ്പോള്‍ മണിക്കൂറില്‍ 25 കിലോമീറ്ററാണ് ടോപ് സ്പീഡ്.

ഇലക്ട്രിക് മോട്ടോറുള്ള ബൈസൈക്കിളാണ് യഥാര്‍ത്ഥത്തില്‍ ട്രോണ്‍ക്‌സ് വണ്‍

വിവിധ റൈഡിംഗ് മോഡുകള്‍, മൂന്ന് ഇലക്ട്രിക് ഗിയറുകള്‍, 6 സ്പീഡ് ഷിമാനോ ഷിഫ്റ്ററുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. വിമാനങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രീമിയം എയ്‌റോഗ്രേഡ് അലോയ് ഉപയോഗിച്ചാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ബൈക്ക് ഭാരം കുറഞ്ഞതും തുരുമ്പെടുക്കാത്തതുമാണ്. ടിബൈക്ക് എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് കൂടി ലഭിക്കും. ട്രോണ്‍ക്‌സ് വണ്‍ ബൈക്കുമായി പെയര്‍ ചെയ്താല്‍ റേഞ്ച്, എത്ര കിലോമീറ്റര്‍ സഞ്ചരിച്ചു, ശരീരത്തില്‍ എത്ര കലോറി കുറഞ്ഞു എന്നീ വിവരങ്ങള്‍ അറിയാന്‍ കഴിയും.

Comments

comments

Categories: Auto