നൂതന സാങ്കേതികവിദ്യ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു: രവിശങ്കര്‍ പ്രസാദ്

നൂതന സാങ്കേതികവിദ്യ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു: രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: നൂതന സാങ്കേതികവിദ്യ ജോലിയില്ലാതാക്കുന്നില്ലെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ്. ഗോവ ഐടി മയം 2018 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യ മനുഷ്യന്റെ ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമെന്ന് പറയുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജോലിക്ക് മനുഷ്യന് പകരം സാങ്കേതികവിദ്യയാണ് ഉപയോഗിച്ചതെങ്കില്‍ അവിടെ 20 ലേറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ അനുഭവത്തില്‍ നിന്നുമാണ് ഇത് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐടി മേഖലകളില്‍ 40 ലക്ഷത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്നുണ്ട്. അതേസമയം, പരോക്ഷമായി 1.25 കോടിയിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്ന വസ്തുത നമ്മള്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. നാസ്‌കോം റിപ്പോര്‍ട്ട് പ്രകാരം പരമ്പരാഗത ഐടി വ്യവസായത്തില്‍ മാത്രം ആറ് ലക്ഷത്തോളം തൊഴിലുകളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഡിജിറ്റല്‍ ചുറ്റുപാട് നിരവധി തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News, Slider, Tech

Related Articles