മക്‌ലാറന്‍ പതിനെട്ട് പുതിയ കാറുകള്‍ പുറത്തിറക്കും

മക്‌ലാറന്‍ പതിനെട്ട് പുതിയ കാറുകള്‍ പുറത്തിറക്കും

2025 ഓടെ നൂറ് ശതമാനം ഹൈബ്രിഡ്

സസിക്‌സ് (ഇംഗ്ലണ്ട്) : 2025 ഓടെ പതിനെട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് മക്‌ലാറന്‍ ഓട്ടോമോട്ടീവ്. ഇതിനായി 1.2 ബില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തുമെന്ന് ബ്രിട്ടീഷ് ആഡംബര സ്‌പോര്‍ട്‌സ്‌കാര്‍, സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. കൂടാതെ ഹൈബ്രിഡ് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലിനിടെ കമ്പനി അറിയിച്ചു. ആഗോള സ്‌പോര്‍ട്‌സ്‌കാര്‍, സൂപ്പര്‍കാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം തുടരുന്നതിന് ഭാവി വാഹനങ്ങള്‍, ഉല്‍പ്പാദനം, സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ച് വ്യക്തമായ റോഡ്മാപ്പ് തയ്യാറാക്കുകയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്. 2016 ജനീവ മോട്ടോര്‍ ഷോയില്‍ പ്രഖ്യാപിച്ച ട്രാക്ക് 22 പ്ലാനിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ട്രാക്ക് 25 എന്ന പദ്ധതി.

പതിനെട്ട് പുതിയ മോഡലുകളും വേരിയന്റുകളും പുറത്തിറക്കുന്നതിന് ഉല്‍പ്പാദനം 75 ശതമാനത്തോളം വര്‍ധിപ്പിക്കേണ്ടി വരും. അതായത് 2025 ഓടെ വര്‍ഷംതോറും ആറായിരം കാറുകള്‍ നിര്‍മ്മിക്കണം. നിലവില്‍ ഇംഗ്ലണ്ടിലെ വോക്കിംഗില്‍ പ്രവര്‍ത്തിക്കുന്ന മക്‌ലാറന്‍ പ്രൊഡക്ഷന്‍ സെന്ററില്‍ കൈകള്‍ ഉപയോഗിച്ചാണ് എല്ലാ വാഹനങ്ങളും അസംബിള്‍ ചെയ്യുന്നത്. റഷ്യ, ഇന്ത്യ, മധ്യ-കിഴക്കന്‍ യൂറോപ്പ് തുടങ്ങി പല പ്രധാന വിപണികളിലേക്കും കടന്നുചെല്ലാന്‍ മക്‌ലാറന്‍ ഓട്ടോമോട്ടീവിന് പദ്ധതിയുണ്ട്.

റഷ്യ, ഇന്ത്യ, മധ്യ-കിഴക്കന്‍ യൂറോപ്പ് തുടങ്ങി പല പ്രധാന വിപണികളിലേക്കും കടന്നുചെല്ലും

മക്‌ലാറന്‍ കാറുകള്‍ക്ക് ആവശ്യകത വര്‍ധിച്ചുവരികയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്ക് ഫ്‌ളെവിറ്റ് പറഞ്ഞു. അതുകൊണ്ടുതന്നെ ആഗോള ബ്രാന്‍ഡ് എന്ന നിലയില്‍ നിലവിലുള്ളതും പുതിയതുമായ വിപണികളില്‍ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും. അഞ്ച് വര്‍ഷം മുമ്പ് മക്‌ലാറന്‍ പി1 എന്ന ലോകത്തെ ആദ്യ പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് ഹൈപ്പര്‍കാര്‍ പുറത്തിറക്കിയിരുന്നു. ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ മക്‌ലാറന്‍ 600എല്‍ടി പ്രദര്‍ശിപ്പിച്ചു.

Comments

comments

Categories: Auto