ടെക് കമ്പനികളിലേക്ക് ചേക്കേറി എംബിഎ വിദ്യാര്‍ത്ഥികള്‍

ടെക് കമ്പനികളിലേക്ക് ചേക്കേറി എംബിഎ വിദ്യാര്‍ത്ഥികള്‍

ന്യൂയോര്‍ക്ക്: ബിസിനസ് മാനേജ്‌മെന്റ് രംഗത്തു നിന്നും സാങ്കേതികമേഖലകളിലേക്ക് കടക്കുന്ന എംബിഎ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക, വാണിജ്യ രംഗത്തെ പ്രാവീണ്യം സാങ്കേതിക രംഗത്തെ ഉപയോഗപ്പെടുത്താനാണ് ഇന്ന് മിക്ക എംബിഎ വിദ്യാര്‍ത്ഥികളും ആഗ്രഹിക്കുന്നതെന്ന് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിനസ് രംഗത്ത് നിന്നും സാങ്കേതികരംഗത്തേക്ക് കരിയര്‍ കണ്ടെത്തി ചുവടുമാറ്റം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ അവസരങ്ങള്‍ തേടിപ്പിടിക്കുകയാണ്.

വന്‍കിട വ്യവസായങ്ങളുടെ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനികളുടെയും ആസ്ഥാനമായ സിലിക്കണ്‍വാലിയിലെ കമ്പനികള്‍ കൂടുതല്‍ എംബിഎ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ അവസരമാണ് ഒരുക്കുന്നത്. ഗ്രാജ്ുവേറ്റ് മാനേജ്‌മെന്റ് അഡ്മിഷന്‍ കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ 89 ശതമാനത്തോളം ടെക് കമ്പനികളും എംബിഎ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന തരത്തില്‍ നിരവധി ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടിംഗ്, ഫിനാന്‍സ് കമ്പനികളിലേക്ക് 76 ശതമാനം ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കരിയര്‍ തെരഞ്ഞെടുക്കുന്നത്.

സാമ്പത്തിക മേഖലയിലെ കമ്പനികള്‍ കഴിഞ്ഞാല്‍ എംബിഎ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത് ആരോഗ്യമേഖലയും ഊര്‍ജമേഖലയുമാണ്.

എല്ലാ മേഖലകളിലും എംബിഎ വിദ്യാര്‍്ത്ഥികളെ നിയമിക്കാന്‍ കഴിയും. കാരണം അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന മികവിനെക്കുറിച്ചുള്ള അറിവും ധാരണയുമുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ മാനവ വിഭവശേഷി ഡയറക്ടര്‍ പ്രിയ പ്രിയദര്‍ശിനി പറയുന്നു. ഒരുപാടി തലങ്ങളിലുള്ള കാഴ്ചപ്പാടുകളും ഇവര്‍ക്കുണ്ടാകും. സാങ്കേതികവിദ്യയില്‍ നേടുന്ന അറിവും സാമ്പത്തി, വാണിജ്യ കാര്യങ്ങളിലെ അറിവും സമന്വയിപ്പിക്കുമ്പോള്‍ അത് ലോകത്തിന്റെ വളര്‍ച്ചയ്ക്കു തന്നെ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Tags: MBA, tech