ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍; കുടുംബശ്രീയുടെ പ്രവര്‍ത്തനം മുന്നേറുന്നു

ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍; കുടുംബശ്രീയുടെ പ്രവര്‍ത്തനം മുന്നേറുന്നു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ മുന്‍കൈ എടുക്കുന്ന കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിച്ച് മുന്നേറുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എല്ലാ മേഖലകളിലേക്കും സജാവമായി ഇടപെടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് കുടുംബശ്രീ മിഷനുള്ളത്.

ഇതുവരെ 21 ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. ഇതില്‍ 274 പേരാണ് അംഗങ്ങളായത്. സാധാരണ ഒരു അയല്‍ക്കൂട്ടത്തില്‍ 10 മുതല്‍ 20 അംഗങ്ങള്‍ വരെ ഉണ്ടാകണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഭിന്നലിംഗക്കാരുടെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇത് ബാധകമല്ല. പത്തില്‍ താഴെ മാത്രം അംഗങ്ങളെ ഉള്ളൂവെങ്കിലും കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാനുള്ള അനുമതി നല്‍കാന്‍ സാധിക്കും.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് വീതവും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ട് വീതവും, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓരോന്ന് വീതവും ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍ ഉണ്ട്.

Comments

comments