ഇസുസു ഉല്‍പ്പാദനം പതിനായിരം യൂണിറ്റ് പിന്നിട്ടു

ഇസുസു ഉല്‍പ്പാദനം പതിനായിരം യൂണിറ്റ് പിന്നിട്ടു

ആന്ധ്രയിലെ ശ്രീ സിറ്റി നിര്‍മാണ ശാലയില്‍നിന്ന് പതിനായിരാമത്തെ വാഹനം പുറത്തിറക്കി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇസുസു മോട്ടോഴ്‌സിന്റെ ഉല്‍പ്പാദനം പതിനായിരം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ വിഭാഗമായ ഇസുസു മോട്ടോഴ്‌സ് ഇന്ത്യ, ആന്ധ്രയിലെ ശ്രീ സിറ്റി നിര്‍മാണ ശാലയില്‍നിന്ന് പതിനായിരാമത്തെ വാഹനം പുറത്തിറക്കി. രണ്ട് വര്‍ഷത്തിനുള്ളിലാണ് കമ്പനി ഇന്ത്യയിലെ ആദ്യ നാഴികക്കല്ല് താണ്ടിയത്.

ഇസുസു ഡി-മാക്‌സ് വി-ക്രോസ് എന്ന അഡ്വഞ്ചര്‍ യൂട്ടിലിറ്റി വാഹനമാണ് പതിനായിരമെന്ന എണ്ണം തികച്ച വാഹനമായി പുറത്തെത്തിച്ചത്. ഇന്ത്യയിലെ ഒരേയൊരു അഡ്വഞ്ചര്‍ യൂട്ടിലിറ്റി വാഹനമാണ് ഇസുസു ഡി-മാക്‌സ് വി-ക്രോസ്. 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 134 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

ഇസുസുവിന്റെ ആന്ധ്രയിലെ പ്ലാന്റ് 2016 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഡി-മാക്‌സ് വി-ക്രോസ്, എംയു-എക്‌സ് എസ്‌യുവി, ഡി-മാക്‌സ് എസ്-കാബ് വാഹനങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഈ പ്ലാന്റിനുമുമ്പ്, 2016 തുടക്കം വരെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈ ഫസിലിറ്റി ഇസുസു ഉപയോഗിച്ചിരുന്നു. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ ആകെ വില്‍പ്പന 2018 മാര്‍ച്ചില്‍ പതിനായിരം യൂണിറ്റ് പിന്നിട്ടിരുന്നു.

ജാപ്പനീസ് കമ്പനിയുടെ ഇന്ത്യയിലെ ആകെ വില്‍പ്പന 2018 മാര്‍ച്ചില്‍ പതിനായിരം യൂണിറ്റ് പിന്നിട്ടിരുന്നു

2016 ഏപ്രിലില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ശ്രീ സിറ്റി പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. വി-ക്രോസ് പുറത്തിറക്കി ഇസുസു ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ക്രമേണ ഈ പ്ലാന്റ് ഇസുസുവിന്റെ ഗ്ലോബല്‍ ഹബ്ബായി മാറി. നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഈ പ്ലാന്റില്‍നിന്നാണ്.

Comments

comments

Categories: Auto