ഇന്ത്യ ഡബ്ല്യുസിഒയുടെ റീജിയണല്‍ മേധാവി

ഇന്ത്യ ഡബ്ല്യുസിഒയുടെ റീജിയണല്‍ മേധാവി

ന്യൂഡെല്‍ഹി: വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ(ഡബ്ല്യുസിഒ) ഏഷ്യ പസഫിക് റീജിയണല്‍ മേധാവിയായി ( വൈസ് ചെയര്‍) ഇന്ത്യയെ തെരഞ്ഞെടുത്തതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷമാണ് കാലാവധി. 2020 ജൂണില്‍ കാലാവധി അവസാനിക്കും.

ആര് മേഖലകളിലായാണ് സംഘടന വിഭജിച്ചിരിക്കുന്നത്. ഡബ്ല്യുസിഒ കൗണ്‍സിലില്‍ തെരഞ്ഞെടുക്കപ്പെട്ട വൈസ് ചെയര്‍പേഴ്‌സണാണ് ഓരോ മേഖലകളുടെയും പ്രതിനിധി.

വൈസ് ചെയര്‍ സ്ഥാനം ലഭിച്ചതിനു പിന്നാലെ വാണിജ്യ സംഘടനയായ സിഐഐ യും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ്(സിബിഐസി) ചേര്‍ന്ന് സംയുക്തമായി നാളെ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

ഡബ്ല്യുസിഒ ആഗോളതലത്തില്‍ 182 കസ്റ്റംസ് അഡ്മിനിസട്രേഷനെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ്.

Comments

comments

Tags: India, wco