ഇന്ത്യയും യുഎസും സംയുക്ത സൈനിക പരിശീലനം നടത്തിയേക്കും

ഇന്ത്യയും യുഎസും സംയുക്ത സൈനിക പരിശീലനം നടത്തിയേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയും യുഎസും സംയുക്തമായി പ്രഥമ സൈനിക പരിശീലനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനം നടത്താനാണ് പദ്ധതിയെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെയും അമേരിക്കയുടെയും സായുധസേനയിലെ മൂന്ന് വിഭാഗങ്ങളും പ്രത്യേക സൈനിക പരിശീലനങ്ങളാണ് നടത്തുക. ഇതാദ്യമായാണ് ഇരുരാജ്യങ്ങള്‍ ഈ മൂന്ന് വിഭാഗത്തിലും സംയുക്തമായി സൈനികഭ്യാസം നടത്തുന്നത്.

സെപ്തംബര്‍ മാസത്തില്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സിതാരാമനും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവര്‍ തമ്മില്‍ നടത്തുന്ന 2 പ്ലസ് 2 കൂടിക്കാഴ്ചയില്‍ സൈനികപരിശീലനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയായേക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ജെയിംസ് മാറ്റിസിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ട നടത്തിയിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ അദ്ദേഹമാണ് ഇരുരാജ്യങ്ങള്‍ സംയുക്തമായ സൈനികപരിശീലനം നടത്താനുള്ള ആശയം മുന്നോട്ട് വെച്ചത്. മൂന്ന് വിഭാഗങ്ങളിലായുള്ള രണ്ടാമത് അന്താരാഷ്ട്ര സൈനികാഭ്യാസമായിരിക്കും ഇത്.

 

 

Comments

comments

Tags: India, Military, US