സേവനമേഖലയില്‍ വിദേശനിക്ഷേപം 23 ശതമാനം കുറഞ്ഞു

സേവനമേഖലയില്‍ വിദേശനിക്ഷേപം 23 ശതമാനം കുറഞ്ഞു

ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സേവനമേഖലയിലെ വിദേശനിക്ഷേപം 23 ശതമാനം കുറഞ്ഞതായി ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ കൗണ്‍സില്‍ വകുപ്പിന്റെ(ഡിഐപിപി) കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 6.7 ബില്യണ്‍ ഡോളറാണ് സേവനമേഖലിയിലെ വിദേശനിക്ഷേപം.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 8.68 ബില്യണ്‍ ഡോളറായിരുന്നു സേവനമേഖല ആകര്‍ഷിച്ച വിദേശനിക്ഷേപം. ഫിനാന്‍സ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഔട്ട്‌സോഴ്‌സിംഗ്, കൊറിയര്‍, ടെക് ടെസ്റ്റിംഗ്, അനാലിസിസ് എന്നിവ ഉള്‍പ്പെടുന്നതാണ് സേവന മേഖല.

മൊത്തെ വിദേശനിക്ഷേപത്തിന്റെ കണക്കെടുത്താല്‍ വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ്. 3 ശതമാനം കുറഞ്ഞ് 44.85 ബില്യണ്‍ ഡോളറിലാണ് വിദേശനിക്ഷേപ വളര്‍ച്ച.

കെമിക്കല്‍ മേഖലയിലും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞ വിദേശനിക്ഷേപ വളര്‍ച്ച രേഖപ്പെടുത്തി. 2016-17 വര്‍ഷത്തില്‍ 1.39 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപം ഈ മേഖലയില്‍ ആകര്‍ഷിച്ചതെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 1.30 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപമാണ് കെമിക്കല്‍ മേഖലയില്‍ ഉണ്ടായത്.

ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ (ജിഡിപ) 60 ശതമാനം വിദേശനിക്ഷേപ മേഖലയില്‍ നിന്നാണ്.

Comments

comments