ആമസോണ്‍ പ്രൈം ഡേ: മൊബൈല്‍ഫോണുകള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം

ആമസോണ്‍ പ്രൈം ഡേ: മൊബൈല്‍ഫോണുകള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം

ന്യൂഡെല്‍ഹി: നാളെ ആരംഭിക്കുന്ന ആമസോണ്‍ പ്രൈം ഡേ വില്‍പ്പനയില്‍ നിരവധി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഫോണുകള്‍ പകുതി വിലയ്ക്ക് ലഭിക്കും.

വണ്‍ പ്ലസ് 6, സാംസംഗ് ഗാലക്‌സി നോട്ട് 8, വാവെയ് പി20 പ്രോ, മോട്ടോജി6 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പകുതിവിലയ്ക്കാണ് ലഭ്യമാകുക. കമ്പനി ചോദിക്കുന്നതിന് ഉത്തരം നല്‍കുന്ന വിജയികളായവര്‍ക്ക് വണ്‍പ്ലസ് 6 സ്വന്തമാക്കാം. ഇവര്‍ ആമസോണ്‍ ആപ്പ് ഉപയോഗിക്കുന്നവരായിരിക്കണം. നാളെ ഉച്ചയ്ക്ക് 1 മണിക്ക് ഷവോമിയുടെ റെഡ്മി വൈ2 വില്‍പ്പനയ്ക്ക് വയ്ക്കുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ചഡിഎഫ്‌സിയുടെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫറുണ്ട്. നോകോസ്റ്റ് ഇഎംഇ പ്രകാരം 1111 രൂപ നല്‍കിയാല്‍ മതി.

ഓണറിന്റെ ഫോണുകള്‍ക്കാണ് ഏറ്റവും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണര്‍ വ്യൂ 10ന് 29,999 രൂപയാണ്. എന്നാല്‍ പ്രൈംഡേയില്‍ ഇതിന് 6,000 രൂപ ഇളവ് നല്‍കുന്നുണ്ട്. 12,999 രൂപ വിലയുള്ള ഓണര്‍ 7സി(32 ജിബി) 9,499 രൂപയ്ക്ക് ലഭിക്കും.

നാളെ 12 മണിക്ക് ആരംഭിക്കുന്ന ആമസോണ്‍ പ്രൈം ഡേ സെയില്‍ 36 മണിക്കൂര്‍ ഉപഭോക്താക്കള്‍ക്കായി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും.

Comments

comments