എസി കോച്ചുകളിലെ യാത്രയ്ക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും!

എസി കോച്ചുകളിലെ യാത്രയ്ക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും!

ന്യൂഡെല്‍ഹി: എസി ട്രെയിനുകളിലെയും എസി കോച്ചുകളിലെയും യാത്രകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വെ വകുപ്പിന്റെ പദ്ധതി. ഗരീബ് റാത്ത്, ധുരന്തോ ട്രെയിനുകളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസി ട്രെയിനുകളിലും എസി കോച്ചുകളിലും നല്‍കുന്ന ബെഡ്‌റോള്‍ കിറ്റിന്റെ വില കൂട്ടാനും റെയില്‍വകുപ്പ് തീരുമാനിച്ചു.

കഴിഞ്ഞ 12 വര്‍ഷമായി എസി കോച്ചുകളുടെയും ട്രെയിനുകളുടെയും നിരക്ക് പുനര്‍നിര്‍ണയിക്കാത്തതെന്താണെന്നും ട്രെയിന്‍ നിരക്കിനൊപ്പം ബെഡ്‌റോള്‍ കിറ്റിന്റെയും നിരക്ക് ഉള്‍പ്പെടുത്താത്തതെന്തെന്നും കംപ്രോടളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) ചോദ്യത്തിനു പിന്നാലെയാണ് റെയില്‍വെ വകുപ്പിന്റെ ഈ തീരുമാനം.

നിലവില്‍ ബെഡ്‌റോള്‍ കിറ്റിന് 25 രൂപയാണ് അധികമായി ഈടാക്കുന്നത്. ഇത് ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗരീബ് റാത്ത്, ധുരന്തോ എക്‌സ്പ്രസുകളില്‍ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം അതേ നിരക്കില്‍ കിറ്റുകളും ബുക്ക് ചെയ്യേണ്ടി വരും.

സിഎജിയുടെ നോട്ടീസ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ എസി ട്രെയിനുകളിലും കോച്ചുകളിലും യാത്ര ചെയ്യാനുള്ള നിരക്കില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ആലോചനയിലാണെന്നും റെയില്‍വെ വകുപ്പുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഗരീബ് റാത്ത് ട്രെയിനില്‍ ബെഡ്‌റോള്‍ കിറ്റിന്റെ ചാര്‍ജ് ടിക്കറ്റ് നിരക്കിനൊപ്പം ഉള്‍പ്പെടുത്തുന്നതും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Categories: FK News, Slider
Tags: AC Train, coaches