അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കാന്‍ യുഎസ്

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കാന്‍ യുഎസ്

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് യുഎസിന്റെ പുതിയ പദ്ധതി. ഇതിനായി ശതകോടി ഡോളറിന്റെ ബിസിനസ്സാണ് ആരംഭിക്കുന്നത്. ഹെല്‍ത്ത് കെയര്‍ സര്‍വ്വീസസുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ നടത്തുന്ന ഷെല്‍ട്ടറുകളെയും ശിശുസംരക്ഷണ സമിതികളെയുമാണ് കുട്ടികളുടെ സംരക്ഷണം ഏല്‍പ്പിക്കുക. ഇത്തരം സംഘടനകള്‍ക്ക് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസസ് 2017 ല്‍ 95.8 കോടി ഡോളറിന്റെ ഗ്രാന്റ് നല്‍കിയിരുന്നു. എന്നാല്‍ 2007 ല്‍ ഇത് 7.45 കോടി ഡോളറായിരുന്നു.

അനധികൃതമായി യുഎസില്‍ കുടിയേറാന്‍ ശ്രമിക്കുന്നവരുടെ കുട്ടികളെയാണ് പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാക്കുന്നത്. 17 വയസ്സുവരെയുള്ളവര്‍ക്കാണ് സംരക്ഷണം നല്‍കുക. 11,800 കുട്ടികളെയാണ് ഇപ്പോള്‍ സംരക്ഷിച്ചു വരുന്നത്. എന്നാല്‍ 20,000 കുട്ടികളെ സംരക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, World
Tags: US