നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ക്കെതിരെ ആദായനികുതി വകുപ്പ്

നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ക്കെതിരെ ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ 50 പേര്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. ഇവരുടെ ആദായ നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കി

നീരവ് മോദിയില്‍ നിന്ന് വിലകൂടിയ സ്വര്‍ണ, രത്‌നാഭരണങ്ങള്‍ വാങ്ങിയ ചിലര്‍ പകുതി പണം ചെക്കായും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും നല്‍കിയതിന് ശേഷം ബാക്കി കറന്‍സിയായും നല്‍കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. അതേ സമയം, കറന്‍സി ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നോട്ടീസ് നല്‍കിയ വ്യക്തികള്‍. നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കുമെതിരെ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Comments

comments

Categories: Business & Economy, Slider