ഓഹരി ഉടമകള്‍ക്ക് ബോണസ് നല്‍കാന്‍ ഇന്‍ഫോസിസ്

ഓഹരി ഉടമകള്‍ക്ക് ബോണസ് നല്‍കാന്‍ ഇന്‍ഫോസിസ്

ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് ഓഹരി ഉടമകള്‍ക്ക് ബോണസ് നല്‍കുന്നു. 1:1 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. ഇതനുസരിച്ച് കൈയിലുള്ള ഓരോ ഓഹരിക്കും ഒന്നുവീതം ഓഹരി ബോണസ്സായി ലഭിക്കും.

2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസക്കാലയളവില്‍ കമ്പനി 3,612 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 3,483 കോടിയെക്കാള്‍ 3.7 ശതമാനം വര്‍ധന. വരുമാനം 12 ശതമാനം ഉയര്‍ന്ന് 19,128 കോടി രൂപയിലെത്തി. വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ സൂചനയാണ് ഇതെന്ന് ഇന്‍ഫോസിസ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സലില്‍ പരേഖ് പറഞ്ഞു.

ഈ സാമ്പത്തികവര്‍ഷത്തെ വരുമാനവളര്‍ച്ചാ അനുമാനം 68 ശതമാനമായി കമ്പനി നിലനിര്‍ത്തി. ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ തോത് 23 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ എണ്ണവും 2,09,905 ആയി ഉയര്‍ന്നു. ഓഹരി ഉടമകള്‍ക്ക് 2,600 കോടി രൂപ പ്രത്യേക ലാഭവീതം ഉള്‍പ്പെടെ 13,000 കോടി രൂപ തിരിച്ചുനല്‍കുമെന്ന് ഏപ്രിലില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കരുതല്‍ ശേഖരത്തിന്റെ 70 ശതമാനം ഓഹരി ഉടമകള്‍ക്ക് മടക്കിനല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്.

Comments

comments

Categories: Business & Economy, Slider
Tags: Infosys

Related Articles