ബ്രെക്‌സിറ്റ് ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ തകര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ബ്രെക്‌സിറ്റ് ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ തകര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ തകര്‍ക്കുമെന്ന് അഭ്യൂഹം. ബ്രെക്‌സിറ്റ് ഫലമായി പല നേട്ടങ്ങളും നഷ്ടപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം തങ്ങളുമായുള്ള വ്യാപാരബന്ധം പുനപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണിത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താവുന്നതോടെ ലോകത്തുടനീളം പുതിയ വ്യാപാരബന്ധം സ്ഥാപിക്കാനും ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ബ്രിട്ടന്‍ തയ്യാറെടുക്കുകയാണ്. പുതിയ ബ്രെക്‌സിറ്റ് നയത്തില്‍ രാസവളത്തിന്റെ പ്രയോഗവും ഭക്ഷ്യോത്പന്നങ്ങളുടെ ശുചിത്വം, ഗുണനിലവാരം എന്നിവയും പ്രധാനമാണ്. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര ബന്ധത്തിന് തടസ്സമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments