സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയ്ക്ക് മാറ്റമുണ്ടാകുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ ഒരാഴ്ച്ചയായി രൂപയും അന്താരാഷ്ട്ര വിലയും ഉപഭോക്താക്കള്‍ക്ക് അനുകൂലമായിരുന്നതായി ,സ്വര്‍ണ്ണ ഇറക്കുമതി ഡീലര്‍മാര്‍ അറിയിച്ചു. സ്വര്‍ണ്ണ വില കുറഞ്ഞെങ്കിലും നിക്ഷേപത്തെ ഇത് ബാധിച്ചിട്ടില്ലെന്നാണ് ആഗോള രംഗത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Comments

comments

Tags: gold rate