ഇനി മുതല്‍ ഡിഡിയില്‍ അയ്ക്കുന്നയാളുടെ പേര് രേഖപ്പെടുത്താന്‍ നിര്‍ദേശം

ഇനി മുതല്‍ ഡിഡിയില്‍ അയ്ക്കുന്നയാളുടെ പേര് രേഖപ്പെടുത്താന്‍ നിര്‍ദേശം

 

ന്യൂഡല്‍ഹി: ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശംനല്‍കി. നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുന്നത് അവരുടെ പേരുവിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്താറുള്ളത്.

കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ നടപടി. പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക് എന്നിവ നല്‍കുമ്പോഴും ഈ നടപടിക്രമങ്ങള്‍ പാലിക്കണം. സെപ്റ്റംബര്‍ 15 മുതലാണ് ഇത് ബാധകമെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5,152 കേസുകളിലായി 28,459 കോടിയുടെ തട്ടിപ്പാണ് റിപ്പോര്‍ട്ടുചെയ്തത്. ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉള്‍പ്പടെയുള്ള പണമിടപാടുകളിലെ പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പുകളേറെയുമെന്നും ആര്‍ബിഐ പറയുന്നു.

Comments

comments

Categories: More
Tags: Demand draft