ഇന്ത്യയിലെ അതിസമ്പന്നര്‍ വിറയ്ക്കുന്നു

ഇന്ത്യയിലെ അതിസമ്പന്നര്‍ വിറയ്ക്കുന്നു

സാമ്പത്തിക തട്ടിപ്പുകളില്‍പ്പെട്ട് നാടുവിട്ട ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ അതിവേഗ വളര്‍ച്ച മറ്റൊരു രാജ്യത്തിലും ഇതേ വരെ കാണാത്ത വിധമായിരുന്നു. ലക്കും ലഗാനമുമില്ലാത്ത കുതിപ്പിന് മേല്‍ പിടി വീണതോടെ ഉണ്ടായ വന്‍തകര്‍ച്ചയുടെ ആഘാതം രാജ്യത്തെ തന്നെ ഉലച്ചു

ഇന്ത്യന്‍ വ്യവസായവിഹായസില്‍ ഉയര്‍ന്നു കേട്ട പേരുകളായിരുന്നു വിജയ് മല്യയും നീരവ് മോദിയും. ടിപ്പു സുല്‍ത്താന്റെ വാള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് ലേലത്തില്‍ പിടിച്ചെടുത്ത് ഇന്ത്യക്കു കൈമാറിയ മല്യയും കാലത്തെ അതിജീവിക്കുന്ന ഇന്ത്യന്‍ സ്വര്‍ണാഭരണങ്ങളുടെ നിര്‍മാതാവായി അറിയപ്പെട്ടിരുന്ന നീരവ് മോദിയും ഇവിടെ വീരനായക പരിവേഷം ആസ്വദിച്ചിരുന്നു. എന്നാല്‍, തട്ടിപ്പുകള്‍ നടത്തി നാടു വിട്ടതോടെ അവര്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് അനഭിമതരായി മാറി. 1.8 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പു കേസില്‍പ്പെട്ട് ഫെബ്രുവരിയില്‍ നീരവ് മോദി, നാട് വിടുകയായിരുന്നു. ബിസിനസിനു മുന്‍കൂര്‍ വായ്പ നല്‍കുന്ന ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച്, പണവുമായി മുങ്ങിയെന്നാണ് ആരോപണം. തുടര്‍ന്ന് പല ഊഹാപോഹങ്ങളും ഉയര്‍ന്നു. നീരവ്, ഹോങ്കോങ്ങിലോ ന്യൂയോര്‍ക്കിലോ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് പത്രങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. അറസ്റ്റ് ചെയ്യാനായി ഇന്ത്യന്‍ കോടതികള്‍ വോറന്റ് പുറപ്പെടുവിച്ചു. എന്നാല്‍, അറസ്റ്റ് ചെയ്യാനുള്ള പോലീസ് ശ്രമങ്ങള്‍ പരാജയപ്പെട്ടു.

അങ്ങനെയിരിക്കെ, മേയ് മൂന്നിനുവൈകിട്ട് 4.45- ഓടെ ലണ്ടനിലെ ഓള്‍ഡ് കോംപ്ടണ്‍ സ്ട്രീറ്റില്‍ കൂടി നടന്നു നീങ്ങുന്ന നീരവിനെ സമീപത്തുള്ള നൂഡില്‍ ബാറിന്റെ ജനാലയിലൂടെ കണ്ട അനുവബ് പാല്‍ തിരിച്ചറിഞ്ഞു. കുറിയ ആ മനുഷ്യന്റെ മുഖം എല്ലാ പത്രങ്ങളിലും വന്നിരുന്നുവെന്ന് ഓര്‍മ്മിച്ചെടുത്താണ് പാല്‍, നീരവിനെ തിരിച്ചറിഞ്ഞത്. അവിചാരിതമായ ഈ കണ്ടുമുട്ടലോടെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ലണ്ടന്‍ നഗരത്തിലേക്കു കണ്ണുകള്‍ തിരിച്ചത്. എന്നാല്‍ ഒരു മാസം കൂടി പിന്നിട്ടശേഷം ജൂണില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞത്. നീരവിന്റെ താമസസ്ഥലത്തെക്കുറിച്ചു പുറത്തുവന്ന വാര്‍ത്തകളും ബ്രിട്ടണില്‍ രാഷ്ട്രീയഅഭയത്തിന് അഭ്യര്‍ത്ഥിക്കുകയാണെന്ന വിവരങ്ങളും അന്തരീക്ഷത്തില്‍ ഉയര്‍ന്നിരുന്നു. അങ്ങനെ, നീരവ് മോദിയും ലണ്ടനിലെ ഏറ്റവും കുപ്രസിദ്ധമായ കൂട്ടായ്മയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. ഇന്ത്യയില്‍ തട്ടിപ്പു നടത്തി ലണ്ടനിലേക്ക് കുടിയേറിയ ശതകോടീശ്വരന്മാരുടെ ക്ലബ്ബിലാണ് നീരവ് അംഗമായത്.

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഇന്ത്യയിലെ ഏറ്റവും പ്രശസ്ത വ്യവസായികളില്‍ ഒരാളായിരുന്നു വിജയ് മല്യ. കിംഗ്ഫിഷര്‍ ബിയറിനെ ആഗോള ബ്രാന്‍ഡായി മാറ്റിയ വ്യക്തി. ഒരു കാലത്തെ വ്യോമയാന മേഖലയിലെ ഏറ്റവും പ്രമുഖനായി വളര്‍ന്ന, മദ്യവ്യവസായത്തിലെ തന്റേടി എന്ന പേരുനേടിയ മല്യയെ ഇന്ത്യയുടെ ഗുഡ് ടൈംസ് കിംഗ് എന്ന് വിശേഷിപ്പിക്കാം

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഇന്ത്യയിലെ ഏറ്റവും പ്രശസ്ത വ്യവസായികളില്‍ ഒരാളായിരുന്നു വിജയ് മല്യ. കിംഗ്ഫിഷര്‍ ബിയറിനെ ആഗോള ബ്രാന്‍ഡായി മാറ്റിയ വ്യക്തി. ഒരു കാലത്തെ വ്യോമയാന മേഖലയിലെ ഏറ്റവും പ്രമുഖനായി വളര്‍ന്ന, മദ്യവ്യവസായത്തിലെ തന്റേടി എന്ന പേരുനേടിയ മല്യയെ ഇന്ത്യയുടെ ഗുഡ് ടൈംസ് കിംഗ് എന്ന് വിശേഷിപ്പിക്കാം. തന്റെ വ്യത്യസ്ത വേഷഭൂഷാദികളും അടിച്ചുപൊളി ജീവിതവും കൊണ്ട് ഏവരെയും മോഹിപ്പിച്ച സെലിബ്രിറ്റി. എന്നാല്‍ 2016- ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ അധികൃതര്‍ എടുത്ത നികുതിതട്ടിപ്പു കേസ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു. 2012- ല്‍ തുടങ്ങിയ കമ്പനി നാലു വര്‍ഷത്തിനുള്ളില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുകയും വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വിസമ്മതിക്കുകയും ജീവനക്കാര്‍ക്ക് ശമ്പള കുടിശിക വരുത്തിയും ശരശയ്യയിലായി. ഈ സമയത്ത് മല്യ ബ്രിട്ടനിലേക്ക് വിമാനം കയറി.

നീരവ് മോഡിയെപ്പോലെ മല്യയും ആരോപണങ്ങള്‍ നിഷേധിക്കുന്നു. കഴിഞ്ഞ മാസം, ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് മല്യ, നീണ്ട പ്രസ്താവന ഇറക്കി. സര്‍ക്കാര്‍ മല്യയെപ്പോലെയുള്ള കുറ്റവാളികളായ പ്രവാസികളെ കൊണ്ടുവരാന്‍ വലിയ സമ്മര്‍ദത്തിലാണ്. ഫോബ്‌സ് മാഗസിന്റെ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ 119 അംഗ പട്ടികയില്‍ മല്യയും മോഡിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഈ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്തിന്റെ മൂല്യം 440 ബില്ല്യന്‍ ഡോളര്‍ ആയിരുന്നു. യുഎസ്, ചൈന എന്നിവയൊഴികെയുള്ള മറ്റേതൊരു രാജ്യത്തിന്റെ സമ്പത്തിനേക്കാള്‍ കൂടുതലാണിത്. ഇന്ത്യയിലെ ശരാശരി പൗരന്റെ വാര്‍ഷികവരുമാനം 1,700 ഡോളറാണെന്നോര്‍ക്കണം. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ ആദ്യപടികള്‍ കയറുമ്പോള്‍ത്തന്നെ, ഇന്ത്യയിലെ പുതിയ അതിസമ്പന്നര്‍ മറ്റ് ഏത് രാജ്യത്തുമുള്ള വരേണ്യവര്‍ഗങ്ങളേക്കാള്‍ വേഗത്തില്‍ കൂടുതല്‍ പണം സമാഹരിക്കുന്നുണ്ടെന്നര്‍ത്ഥം.

2014- ലെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍കാലങ്ങളില്‍ ഇന്ത്യയെ നാണക്കേടിലാഴ്ത്തിയ അഴിമതി ആരോപണങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് വ്യക്തമാക്കിയിരുന്നു. പല പ്രമുഖ വ്യവസായികളും അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിരുന്നു. ചിലര്‍ നേരിട്ട് അഴിമതി ആരോപണം നേരിട്ടിരുന്നുവെങ്കില്‍ മറ്റു ചിലരാകട്ടെ സാമ്പത്തികക്രമക്കേടില്‍പ്പെട്ടെങ്കിലും അത്ഭുതകരമായി കേസില്‍ നിന്നു രക്ഷപെട്ടു കഴിയുകയായിരുന്നു. നരേന്ദ്ര മോദിയില്‍ വിശ്വസിച്ച ജനം അദ്ദേഹം, കാലഘട്ടത്തിനു ചേര്‍ന്ന വിധം, ചങ്ങാത്ത മുതലാളിത്തത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട്, സംശുദ്ധമായ ഭരണനിര്‍വ്വഹണം നടത്തുമെന്നും ദ്രുതഗതിയിലുള്ള വളര്‍ച്ച നേടിത്തരുമെന്നും പ്രത്യാശിച്ചു.

2016- ല്‍ ഫോര്‍ബ്‌സ് കോടീശ്വര പട്ടികയില്‍ 84 ഇന്ത്യക്കാര്‍ ഇടം നേടി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 2.3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളതായെന്ന് ലോക ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൈന 2006- ല്‍ ഈ നിലവാരത്തിലെത്തിയെങ്കിലും അവിടെ നിന്ന് 10 ശതകോടീശ്വരന്മാര്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്

രാജ്യത്തെ അതിസമ്പന്നര്‍ക്ക് ഒരു നിയമവും ബഹുഭൂരിപക്ഷത്തിന് മറ്റൊരു നിയമവുമെന്ന സാഹചര്യം അവസാനിപ്പിക്കാന്‍ നരേന്ദ്രമോദി തീരുമാനിച്ചു. ഇതിന്റെ ഫലമായിരുന്നു മല്യമാര്‍ക്കും നീരവ് മോദിമാര്‍ക്കുമെതിരേ.ുള്ള നിയമനടപടികള്‍. എന്നാല്‍ നിയമവ്യവസ്ഥയ്ക്കു പിടികൊടുക്കാതെ ഇക്കൂട്ടര്‍, ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ ഒളിച്ചുകളി തുടരുന്നത് ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുന്നു. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ സുദീര്‍ഘവും വൈഷമ്യവുമേറിയ നിയമക്കുരുക്കിലേക്കു തിരിഞ്ഞിരിക്കുകയാണ്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന നരേന്ദ്രമോദിക്ക് ഇത് ക്ഷീണം ചെയ്യും. തട്ടിപ്പു നടത്തി മുങ്ങിയവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന ധാരണ ജനങ്ങളില്‍ അവിശ്വാസം സൃഷ്ടിക്കും. ഈ പുത്തന്‍ വരേണ്യവര്‍ഗത്തെ തൊടാന്‍ പറ്റുന്നില്ലെന്ന കാഴചപ്പാട് ജനങ്ങളിലുണ്ടാക്കിയേക്കാം. നിയമലംഘകരായ വ്യവസായികളെ നിയമത്തിന്റെ പിടിയില്‍ അകപ്പെടുത്താന്‍ കഴിയുന്നില്ലെന്ന ധാരണ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ഐബിഎഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് റുബീന്‍ അബ്രഹാം പറയുന്നു. ഇതിനെ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ ഭാവിക്കു ഗുണകരമാണ്.

ജാതിയും വര്‍ഗവും മതവും ഭിന്നിപ്പിച്ച ഒരു വിഘടിത സമൂഹമായി ഇന്ത്യ ദീര്‍ഘകാലം നിലനിന്നിരുന്നു. 1947- ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിനു മുമ്പ് ബ്രിട്ടീഷ് ഭരണവും അതിനു മുമ്പ് രാജഭരണവും മാടമ്പി ഭരണവുമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയിലെ സോഷ്യലിസ്റ്റ് ഭരണകൂടം ആസൂത്രിതമായ സാമ്പത്തിക മാതൃക വികസിപ്പിച്ചതിനാല്‍ ഇന്ത്യ ദരിദ്രമായി നിലകൊണ്ടു. ആഗോള വ്യാപാരമേഖലയിലേക്കുള്ള വാതില്‍ പൂര്‍ണമായി അടച്ചുപൂട്ടി. കാലക്രമേണ ഇന്ത്യ ലോകനിലവാരത്തിനോട് താരതമ്യപ്പെടുത്താവുന്ന വിധത്തില്‍ വളര്‍ച്ച കൈവരിച്ചെങ്കിലും, ഇവിടത്തെ ധനികര്‍ അപ്പോഴും പടിഞ്ഞാറന്‍രാജ്യങ്ങളുടെ മാനദണ്ഡമനുസരിച്ച് ദരിദ്രരായിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നു ദശാബ്ദങ്ങമായി ഇന്ത്യന്‍ സമൂഹത്തിന്റെ സ്വത്തില്‍ അസാധാരണമായ സ്‌ഫോടനാത്മകത ഉണ്ടായിട്ടുണ്ട്. 1990- കളുടെ മധ്യത്തില്‍ വാര്‍ഷിക ഫോബ്‌സ് ബില്യണയര്‍ പട്ടികയില്‍ രണ്ട് ഇന്ത്യക്കാര്‍ മാത്രമാണ് സ്ഥാനം പിടിച്ചത്. ഇവരുടെ ആകെ സ്വത്തിന്റെ മൂല്യമാകട്ടെ മൂന്നു ബില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍, 1991- ല്‍ ആരംഭിച്ച ക്രമാനുഗതമായ സാമ്പത്തികപരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തില്‍ അതിന് അതിവേഗം മാറ്റമുണ്ടായി.

2016- ല്‍ ഫോര്‍ബ്‌സ് കോടീശ്വര പട്ടികയില്‍ 84 ഇന്ത്യക്കാര്‍ ഇടം നേടി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 2.3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളതായെന്ന് ലോക ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൈന 2006- ല്‍ ഈ നിലവാരത്തിലെത്തിയെങ്കിലും അവിടെ നിന്ന് 10 ശതകോടീശ്വരന്മാര്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. വികസനത്തിന്റെ അതേ ഘട്ടത്തില്‍ ഇന്ത്യ എട്ടു മടങ്ങ് കൂടുതല്‍ സൃഷ്ടിച്ചുവെന്നര്‍ത്ഥം. ഇത് സ്വാഗതാര്‍ഹമാണ്. ഈ വര്‍ഷം ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വലിയ സമ്പദ് വ്യവസ്ഥയായിരിക്കും. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്ത് രാജ്യം ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ച നേടുകയായിരുന്നു. രാജ്യത്തെ കോടാനുകോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്താന്‍ സഹായിച്ച സാമ്പത്തിക വിപുലീകരണം റെക്കോര്‍ഡ് വേഗത്തില്‍ വളരുകയാണ്. എന്നിരുന്നാലും, ഇന്ത്യ ഒരു ദരിദ്ര രാജ്യമായി തുടരുകയാണ്. 2016- ല്‍, ഏറ്റവും സമ്പന്നരുടെ സമ്പാദ്യത്തിന്റെ 1% എന്നു പറയുന്നത് 32,892 ഡോളറിന്റെ ആസ്തി കണക്കാക്കപ്പെടും എന്നാണ് ക്രെഡിറ്റ് സൂസ്സിയുടെ കണക്ക്. അതേസമയം, ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന 10% പേര്‍ ദേശീയ വരുമാനത്തിന്റെ 55% കൈയാളുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണത്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വികസനത്തിന്റെ ഒരു മാതൃക വികസിച്ചുവരുന്നു, അതിലൂടെ വളര്‍ച്ചയുടെ വര്‍ദ്ധനവ് വളരെ വേഗത്തില്‍ അതിവേഗം നീങ്ങുന്നു. ഒരുപക്ഷേ, ഇന്ത്യന്‍ സമൂഹത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനിന്നിരുന്നതുകൊണ്ട്, അസമത്വത്തിന്റെ അതിശയകരമായ വര്‍ധനയ്ക്ക് അര്‍ഹിക്കുന്നത്ര ആഗോള പ്രാതിനിധ്യം പോലും ലഭിച്ചിട്ടില്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ്, ഇന്ത്യ ബ്രിട്ടീഷ് രാജിന്‍ കീഴിലായിരുന്നു. 1947- ന് ശേഷം അരനൂറ്റാണ്ടോളം നിസ്സാരമായി ലൈസന്‍സ് പെര്‍മിറ്റ് ക്വോട്ട രാജ് അഥവാ ലൈസന്‍സ് രാജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, വ്യാവസായിക നിയമങ്ങള്‍ക്ക് വലിയ നിയന്ത്രണമുള്ള സംവിധാനത്തിന്‍ കീഴിലും. ഇന്ന് രാജ്യം വീണ്ടും മറ്റൊരു ഭരണത്തിനു കീഴിലായിരിക്കുന്നു- ബില്യണയര്‍ രാജ്.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ്, ഇന്ത്യ ബ്രിട്ടീഷ് രാജിന്‍ കീഴിലായിരുന്നു. 1947- ന് ശേഷം അരനൂറ്റാണ്ടോളം നിസ്സാരമായി ലൈസന്‍സ് പെര്‍മിറ്റ് ക്വോട്ട രാജ് അഥവാ ലൈസന്‍സ് രാജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, വ്യാവസായിക നിയമങ്ങള്‍ക്ക് വലിയ നിയന്ത്രണമുള്ള സംവിധാനത്തിന്‍ കീഴിലും

ബില്യണയര്‍ രാജിന്റെ വ്യക്തമായ പ്രഭാവം ആഭ്യന്തര സാമ്പത്തിക പരിഷ്‌കാരങ്ങളോടെയാണ് സുദൃഢമായത്. 1980- കളില്‍ സാവധാനം ആരംഭിച്ച്, 1991- ലെസാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാടകീയമായി വളര്‍ന്ന്, രാജ്യം ലൈസന്‍സ് രാജ് സൃഷ്ടിച്ച ഇരുമ്പറകള്‍ പൊളിച്ചുമാറ്റി. പഴയ സര്‍ക്കാരുകള്‍ ലാളിച്ചു കൊണ്ടിരുന്ന വിലനിയന്ത്രണം എടുത്തു മാറ്റുകയും വിദേശ നിക്ഷേപം അനുവദിക്കുകയും അങ്ങനെ കമ്പനികള്‍ക്കു മത്സരരംഗം തുറന്നു കൊടുക്കുകയും ചെയ്തു. വ്യോമയാനം, സ്റ്റീല്‍, ടെലികോം മേഖലകളില്‍, ഇന്‍ഡ്യന്‍ കമ്പനികള്‍ മേല്‍വിലാസമുണ്ടാക്കാന്‍ തുടങ്ങി. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി മുംബൈയില്‍ നിര്‍മ്മിച്ച റെസിഡന്‍ഷ്യല്‍ അംബരചുംബി ആന്റിലിയ ഈ ശതകോടീശ്വര വരേണ്യ ശക്തിയുടെ പ്രതീകമായി ഉയര്‍ന്നു നില്‍ക്കുന്നു. രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ 173 മീറ്ററിലധികം ഉയരത്തില്‍ ഉരുക്കും സ്ഫടികവും കൊണ്ടു കെട്ടിയിരിക്കുന്ന ഗോപുരത്തിന്‍രെ ചെലവ് ഒരു ബില്ല്യണ്‍ ഡോളറിനു മേലാണ്. അതേസമയം, നഗരത്തിലെ ജനസംഖ്യയില്‍ പകുതി ഇപ്പോഴും ചേരികളിലാണ് ജീവിക്കുന്നത്.

19-ാം നൂറ്റാണ്ടിലെ അമേരിക്കയെപ്പോലെ, ഈ നൂറ്റാണ്ടിലെ സാമ്പത്തിക ശക്തികളില്‍ ഇന്ത്യ ഒന്നാമതായി വളരുമെന്നാണു കണക്കാക്കപ്പെടുന്നത്. ലോകജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ അടുത്ത രണ്ടു ദശാബ്ദത്തിനിടയില്‍ ഇന്ത്യ മറികടക്കുമെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്തുതന്നെയായാലും, മാനവികതയുടെ ഒരു വലിയ ഭാഗധേയം ഇന്ത്യയുടെ സാമ്പത്തികാസൂത്രധാര അവകാശമാക്കുന്നതിനെയാണ് ആശ്രയിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജനാധിപത്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നുവെന്ന ആരോപണം നേരിടുമ്പോഴും, അതിന്റെ ഭാവി ഇന്ത്യയില്‍ ഒരിക്കലും വിമര്‍ശനവിധേയമായിട്ടില്ല. ഈ പരിവര്‍ത്തനത്തിനായി, ഇന്ത്യയിലെ കോടീശ്വരരാജ് ഒരു പരിവര്‍ത്ത ഘട്ടം ആയിരിക്കണം. അതായത് ഇത് ഒരു സുസ്ഥിരാവസ്ഥയല്ല. ഏഷ്യയെ നയിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനു കൂടുതല്‍ മെച്ചപ്പെട്ട ജനാധിപത്യ ഭാവിയിലേക്കുള്ള ലോകത്തിന്റെ പ്രത്യാശകളും ഈ പരിവര്‍ത്തിത വലതുപക്ഷത്തെ ആശ്രയിച്ചിരിക്കും.

Comments

comments

Categories: FK Special, Slider