നാളെ ഭാഗിക സൂര്യഗ്രഹണം

നാളെ ഭാഗിക സൂര്യഗ്രഹണം

അബുദാബി: നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് അബുദാബി ഇന്റര്‍നാഷണല്‍ ആസ്‌ട്രോണിക്കല്‍ സെന്റര്‍(ഐഎസി). ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. സെന്റര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് സൂര്യന്റെ മൊത്തം പ്രദേശത്തിന്റെ 34 ശതമാനം ഗ്രഹണം കാണാന്‍ സാധിക്കും.

ഇതിനു പുറമെ പുലര്‍ച്ചെ 2.48 ന് ചില ഇടങ്ങളില്‍ അര്‍ധ ചന്ദ്രനും ദൃശ്യമാകുമെന്ന് ഐഎസി ഡയറക്ടര്‍ മുഹമ്മദ് ഷൗക്കത്ത് പറഞ്ഞു. പടിഞ്ഞാറന്‍ അറേബ്യന്‍ രാജ്യങ്ങളില്‍ വെള്ളിയാഴ്ചയും മറ്റിടങ്ങളില്‍ ശനിയാഴ്ചയും ചന്ദ്രനെ കാണും. ചില രാജ്യങ്ങളില്‍ പതിനൊന്നാം ഹിജറ മാസ ആരംഭം ശനിയാഴ്ചയാണ്. ചില സ്ഥലത്ത് ഞാറാഴ്ചയുമാണ്.

 

Comments

comments

Categories: Arabia, FK News