ചക്ക വരവും, ചക്ക സദ്യയും; രുചി മേളവുമായി അന്താരാഷ്ട്ര ചക്ക മഹോത്സവം

ചക്ക വരവും, ചക്ക സദ്യയും; രുചി മേളവുമായി അന്താരാഷ്ട്ര ചക്ക മഹോത്സവം

അമ്പലവയല്‍: കേരള സംസ്ഥാന കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി വയനാട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന അന്താരാഷട്ര ചക്ക മഹോത്സവത്തിന് തുടക്കമായി. അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം, ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെയുള്ള പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യുന്നതിനുമായുള്ള ദേശീയ അന്തര്‍ദേശീയ പ്രദര്‍ശന സ്റ്റാളുകള്‍, ഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായുള്ള ഗോത്ര സംഗമം, ചക്ക സംസ്‌കരണത്തില്‍ വനിതകള്‍ക്കായുളള സൗജന്യ പരിശീലനം, മാജിക്കിലൂടെയുള്ള ബോധവത്കരണം, പതിനെട്ട് കൂട്ടം വിഭവങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ചക്ക സദ്യ, ചക്ക വരവ്, 50 ല്‍പരം മികച്ച പ്ലാവിനങ്ങളുടെ ഒട്ടുതൈകള്‍ വിപണനം ചെയ്യുന്ന നഴ്‌സറികള്‍, വിവിധ മത്സരങ്ങള്‍ എന്നിവ ഈ വര്‍ഷത്തെ ചക്ക മഹോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടും.

മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം എന്നിവടങ്ങളില്‍ നിന്നുള്ളവരും ചക്ക മഹോത്സവത്തിന്റെ ഭാഗമാവും. ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന് പ്രസക്തി ഏറെയാണ്. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന ഈ പരിപാടി ചക്കയുടെ പ്രോത്സാഹനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന ക്രിയാത്മകമായ പരിശ്രമങ്ങള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വേകും.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ചക്ക മഹോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മഹോത്സവം ജൂലൈ 15 വരെ നീളും.

Comments

comments

Categories: FK News, Slider