കോഴിക്കോട് മെഡിക്കല്‍ കോളജ് ഹെല്‍ത്തി കാമ്പസ് പരിപാടി; ആസ്റ്റര്‍ മിംസ് 15 സൈക്കിള്‍ നല്‍കി

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹെല്‍ത്തി കാമ്പസ് പരിപാടി; ആസ്റ്റര്‍ മിംസ് 15 സൈക്കിള്‍ നല്‍കി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹെല്‍ത്തി കാമ്പസ് പരിപാടിക്ക് പിന്തുണയുമായി ആസ്റ്റര്‍ മിംസ് 15 സൈക്കിളുകള്‍ നല്‍കി.
ആസ്റ്റര്‍ മിംസ് സിഇഒ ഡോ. സാന്റി സജനില്‍ നിന്നും മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രതാപ് സോമനാഥ് സൈക്കിള്‍ ഏറ്റുവാങ്ങി.

കോളജ് യൂണിയന്‍ ചെയര്‍മാന്‍ അലി സയ്യിദ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ രാജേന്ദ്രന്‍, ഹെല്‍ത്തി കാമ്പസ് പരിപാടിയുടെ അംബാസിഡര്‍ ആയ ഡോ. പി കെ ശശിധരന്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുന്നതിനായി സൈക്കിള്‍ പര്യടനം നടത്തുന്ന അല്‍ അമീന്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ ബിനോയ്, ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Comments

comments

Categories: FK News, Health