300 ഓളം ആഡംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കാനൊരുങ്ങി ദുബായ് പോലീസ്

300 ഓളം ആഡംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കാനൊരുങ്ങി ദുബായ് പോലീസ്

ദുബായ്: ദുബായ് പൊലീസ് പിടിച്ചെടുത്ത ബിഎംഡബ്ലൂ, ജാഗ്വാര്‍, മെഴ്‌സിഡന്‍സ് ബെന്‍സ് തുടങ്ങി മുന്നൂറോളം ആഡംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കാനൊരുങ്ങുന്നു. യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ കാരണങ്ങളാല്‍ 300 ഓളം കാറുകള്‍ ദുബായ് പിടിച്ചെടുത്തിരുന്നു.

ദുബായ് പോലീസിന്റെ നോട്ടീസ് അനുസരിച്ച് ആവശ്യമായ നടപടികള്‍ എടുക്കാതെ മൂന്നു മാസത്തില്‍ കൂടുതല്‍ നീണ്ടുപോയ വാഹനങ്ങള്‍ ഉടമസ്ഥരെയും ബന്ധപ്പെട്ട വകുപ്പുകളെയും അറിയിച്ച് ഒരു മാസത്തിനുള്ളില്‍ ലേലത്തില്‍ വില്‍ക്കപ്പെടുമെന്നാണ്.

ഇതിനകം ദുബായില്‍ 345 ഓളം കാറുകള്‍ ഇത്തരത്തില്‍ വില്‍ക്കപ്പെട്ടിട്ടുണ്ട്. ആഡംബര കാറുകളായ ബിഎംഡബ്ലു, ജ്വാഗ്വാര്‍, മെഴ്‌സിഡന്‍സ് തുടങ്ങിയ കാറുകള്‍ക്ക് പോലീസ് വില വെളുപ്പെടുത്തിയിട്ടില്ല.

 

Comments

comments

Categories: Arabia, FK News

Related Articles