റുപ്പര്‍ട്ട് മര്‍ഡോക്കിന് സ്‌കൈ ടെലിവിഷന്‍ വില്‍ക്കാന്‍ ബ്രിട്ടന്റെ അനുമതി

റുപ്പര്‍ട്ട് മര്‍ഡോക്കിന് സ്‌കൈ ടെലിവിഷന്‍ വില്‍ക്കാന്‍ ബ്രിട്ടന്റെ അനുമതി

ലണ്ടന്‍: മാധ്യമ ഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന് സ്‌കൈ ടെലിവിഷന്‍ വില്‍ക്കാന്‍ ഒടുവില്‍ ബ്രിട്ടന്‍ അനുമതി നല്‍കി. സ്‌കൈ ഓഹരി ഉടമകളായ മര്‍ഡോക്കിന്റെ ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സും യുഎസിലെ കോംകാസ്റ്റും തമ്മില്‍ കടുത്ത മത്സരമായിരുന്നു.

സ്‌കൈ ലേലത്തില്‍ വില്‍ക്കാന്‍ മര്‍ഡോക്കിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സ്‌കൈയുടെ ഓഹരി ഉടമകള്‍ക്കാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതെന്ന് സാംസ്‌കാരിക സെക്രട്ടറി ജെറമി റൈറ്റ് പറഞ്ഞു.

ഫോക്‌സ് 61 ശതമാനമാണ് വാഗ്ദാനം ചെയ്തത്. 32.5 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വരുമാനം.

വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനം 1989ല്‍ ബ്രിട്ടീഷ് കമ്പനിയായ സ്‌കൈ ടെലിവിഷനാണ് ആരംഭിച്ചത്. നാല് ചാനലുകള്‍ ഉള്ള ഒരു ഫ്രീ ടുഎയര്‍അനലോഗ് സേവനമായിരുന്നു ഇത്. Atsra IA എന്ന ഉപഗ്രഹമായിരുന്നു ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നത്. 1991 ആയപ്പോഴേക്കും കണ്ടീഷണല്‍ ആക്സ്സസ് രീതിയിലുള്ള പേ ടെലിവിഷന്‍ മോഡലിലേക്ക് സ്‌കൈ ടെലിവിഷന്‍ മാറി.

1998ല്‍ സ്‌കൈ ടെലിവിഷന്‍, സ്‌കൈ ഡിജിറ്റല്‍ എന്ന പേരില്‍ ഡിജിറ്റല്‍ രീതിയിലുള്ള സേവനം ആരംഭിച്ചു. ഇതാണ് ഇപ്പോള്‍ ബ്രിട്ടനിലും അയര്‍ലണ്ടിലും മറ്റും ലഭ്യമാകുന്നത്. BSkyB എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കമ്പനി ഇപ്പോള്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ കമ്പനിയായ ന്യൂസ് കോര്‍പ്പറേഷന്റെ കീഴിലാണ്.

 

Comments

comments

Tags: britain, Sky