ലോകത്തിലെ ആദ്യ ആഗ്രി ബേര്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്ക് ഖത്തറില്‍

ലോകത്തിലെ ആദ്യ ആഗ്രി ബേര്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്ക് ഖത്തറില്‍

ദോഹ: ലോകത്തിലെ ആദ്യ ആഗ്രി ബേര്‍ഡ് എന്റര്‍ടെയ്‌മെന്റ് പാര്‍ക്ക് ഖത്തറില്‍ ആരംഭിക്കുന്നു. സന്ദര്‍ശകരെ ആകര്‍ഷിക്കും വിധമാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. ഖത്തറിലെ ഏറ്റവും വലിയ ഫാഷന്‍ ഡൈനിങ്, വിനോദ കേന്ദ്രമായ ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 17000 ചതുരശ്ര അടിയില്‍ 6500 ചതുരശ്ര അടി വിസ്തീര്‍ണമാണ് ഇതിനുള്ളത്. പ്രശസ്തമായ ഡിജിറ്റല്‍ ഗെയിം കൊണ്ട് പ്രചോദിതമായ ഈ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് ആകര്‍ഷണീയമായ അനുഭവങ്ങളാണ് പകര്‍ന്നു നല്‍കാന്‍ പോകുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ സയന്‍സ് ,സംഗീതം, കല എന്നിവ ഉള്‍ക്കൊള്ളാനും ആസ്വദിക്കാനുമുള്ള സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

വിവിധ വിനോദങ്ങള്‍ പ്രധാനം ചെയ്യുന്ന പാര്‍ക്കിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് പാര്‍ക്കിലെ ബിഗ് ട്രീ ആണ്. സന്ദര്‍ശകര്‍ക്ക് അവരുടെ ശാരീരിക ശക്തി പരീക്ഷിക്കാവുന്ന ഫിറീസ് ഫ്‌ളൈറ്റ് പരീക്ഷിക്കാനുള്ള അവസരവും റോപ്പ് സാഹസികതകളും ഒരുക്കിയിട്ടുണ്ട് പാര്‍ക്കില്‍. ഖത്തറിന്റെ വിപുലീകരണത്തില്‍ കുടുംബ വിനോദങ്ങള്‍ക്കുള്ള പുതിയ ഒരു കൂട്ടായ്മയാണ് ആഗ്രി ബേര്‍ഡ് വേള്‍ഡ്. വൈവിധ്യ വല്‍കരണത്തിന്റെ ഭാഗമായി ടൂറിസം അധികൃതരുടെ അഞ്ച് വര്‍ഷത്തെ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയിരുന്ന ഒന്നാണ് ഈ പദ്ധതി. ഖത്തറിന്റെ വിനോദ പോര്‍ട്ട് ഫോളിയോയ്‌ക്കൊപ്പം വിവിധ ഫെസ്റ്റിവല്‍, ഭക്ഷ്യ വസ്തുക്കള്‍, സംഗീതം, കോമഡി തുടങ്ങി എല്ലാത്തിനെയും സമന്വയിപ്പിക്കും. 2022 ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തര്‍ ആണ്. ഇത് ഈ മേഖലയെ കൂടുതല്‍ സ്വാധീനിക്കും.

ഖത്തറിനെ അടിസ്ഥാനമാക്കി ഞങ്ങളുടെ ലോക നിലവാരത്തിലുള്ള ആകര്‍ഷണമായി മാറുകയാണ് ആഗ്രി ബേര്‍ഡ്‌സ്. റോവിയോയുടെ നിലവിലെ ലൈസന്‍സിംഗ് റോഡ്മാപ്പ് ഇന്നു വരെ ഏറ്റവും ശക്തമാണ്. ആരാധകര്‍ക്ക് ആഗ്രി ബേര്‍ഡ്‌സ് ആസ്വദിക്കാന്‍ മികച്ച പുതിയ വഴികള്‍ പ്രദാനം ചെയ്യുകയാണ്. 2019 സെപ്റ്റംബറില്‍ ദ് ആഗ്രി ബേര്‍ഡ് 2 എന്ന ചിത്രവും തിയേറ്ററുകളില്‍ റീലീസ് ചെയ്യുന്നുണ്ട്.

 

 

Comments

comments

Categories: Arabia, FK News, Slider