മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം; ജിയോ ആധിപത്യം കുറിക്കുന്നു

മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം; ജിയോ ആധിപത്യം കുറിക്കുന്നു

ന്യൂഡെല്‍ഹി: ചുരുങ്ങിയ നിരക്കില്‍ കോള്‍ സൗകര്യവും ഡാറ്റാ ഉപയോഗവും തുടങ്ങി വമ്പന്‍ ഓഫറുകളുമായി ടെലികോം മേഖലയില്‍ ജൈത്രയാത്ര തുടരുന്ന മുകേഷ് അംബാനിയുടെ ജിയോ പുതിയ മേഖലയിലും ആധിപത്യത്തിന് തുടക്കമിടുകയാണ്. മൊബൈല്‍ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തിലും ജിയോഫോണ്‍ ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്.

ജിയോ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് കായ്ഒഎസ്(KaiOS) എന്ന ഓപ്പറ്റേറ്റിംഗ് സിസ്റ്റത്തിലാണ്. ആപ്പിള്‍ ഫോണുകള്‍ക്ക് കരുത്ത് പകരുന്ന ഐഒഎസിനെ പിന്തള്ളി ജിയോ കായ്ഒഎസ് രണ്ടാം സ്ഥാനത്തെത്തിയെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡാണ്.

മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനിയായ ഡിവൈസ് അറ്റ്‌ലസിന്റെ കണക്കപ്രകാരം വിപണിയില്‍ 15 ശതമാനം ഓഹരി പങ്കാളിത്തമാണ് കായ്ഒഎസിനുള്ളത്. ആപ്പിള്‍ ഐഒഎസിന് 9.6 ശതമാനമാണ് വിപണി പങ്കാളിത്തം. ഇതോടെ ഐഒഎസ് മൂന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആന്‍ഡ്രോയിഡിന് 70 ശതമാനമാണ് വിപണി പങ്കാളിത്തം.

കായ്ഒഎസിന് ഫീച്ചര്‍ ഫോണുകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനും സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. റിലയന്‍സ് ജിയോയെ ഇന്ത്യയിലെ ഫീച്ചര്‍ഫോണ്‍ വിപണിയിലെ മുന്‍നിരയിലേക്ക് എത്തിക്കാനും 4ജിയോടുകൂടിയ ജിയോഫോണ്‍ ബ്രാന്‍ഡ് ആക്കി മാറ്റാനും കായ്ഒഎസ് സഹായിച്ചു. ഓപ്പറേറ്റിംഗ് സിസ്റ്റം രംഗത്തേക്ക് ജിയോയുടെ കുതിച്ചു ചാട്ടമാണ് ഇത് സൂചിപ്പിക്കുന്നത്.

Comments

comments

Tags: Jio, KaiOS