ഐപിഒയില്‍ ഷവോമിക്ക് തിരിച്ചടി; ചൈനയുടെ ടെക് മുന്നേറ്റത്തെ ബാധിക്കുമോ ?

ഐപിഒയില്‍ ഷവോമിക്ക് തിരിച്ചടി; ചൈനയുടെ ടെക് മുന്നേറ്റത്തെ ബാധിക്കുമോ ?

ഹോങ്കോങിലെ ഓഹരി വിപണിയില്‍ തിങ്കളാഴ്ച പ്രഥമ ഓഹരി വില്‍പന നടത്തിയ ഷവോമിക്ക് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. ഇത് ഹോങ്കോങില്‍ ലിസ്റ്റ് ചെയ്യാനിരിക്കുന്ന മറ്റ് ചൈനീസ് കമ്പനികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ആഗോളതലത്തില്‍ ടെക്‌നോളജി കമ്പനികളെ മുന്‍നിരയിലെത്തിക്കുകയെന്നതു ചൈനീസ് ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനു വേണ്ടി ചൈനീസ് സര്‍ക്കാര്‍ ചൈനയിലുള്ള നിരവധി ടെക് കമ്പനികള്‍ക്ക് ഉദാരമായ സഹായം ചെയ്തു കൊടുക്കുന്നുമുണ്ട്. 100 ബില്യന്‍ മൂല്യമുള്ള കമ്പനിയാവുക എന്ന ലക്ഷ്യവുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍, ഗാഡ്‌ജെറ്റ് നിര്‍മാതാക്കളായ ഷവോമി കഴിഞ്ഞ ദിവസം പ്രഥമ ഓഹരി വില്‍പന(ഐപിഒ) നടത്തുകയുണ്ടായി. എന്നാല്‍ തിങ്കളാഴ്ച (ജുലൈ 9) ഓഹരി വിപണിയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനിക്ക് 54 ബില്യന്‍ ഡോളറിന്റെ(ഏകദേശം 3.7 ലക്ഷം കോടി രൂപ) മൂല്യം മാത്രമാണു കൈവരിക്കാനായത്. പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 4.7 ബില്ല്യന്‍ ഡോളര്‍ സമാഹരിച്ച ശേഷം ഷവോമി തങ്ങളുടെ വിപണി തലത്തിന്റെ താഴ്ന്ന റേഞ്ചിലുള്ള നിലവാരത്തിലാണ് വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഷവോമിക്കു മാത്രമല്ല, ആഗോളതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനും തീരുമാനിച്ചിരിക്കുന്ന ചൈനയിലുള്ള മറ്റ് ടെക്‌നോളജി കമ്പനികള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. എട്ട് വര്‍ഷം പ്രായമായൊരു കമ്പനിയാണു ഷവോമി. വലിയൊരു ലക്ഷ്യവുമായി മുന്നേറാന്‍ ശ്രമിച്ചെങ്കിലും വന്‍തിരിച്ചടിയേറ്റ അവസ്ഥയാണിപ്പോള്‍ ഷവോമിക്കു സംഭവിച്ചിരിക്കുന്നത്.

ദീര്‍ഘകാലമായി സാങ്കേതികവിദ്യാ രംഗത്ത് കുതിപ്പ് കൈവരിച്ചിരുന്നു ചൈന. ഈ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവന്ന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയിലെ ടെക് കമ്പനികളെ സിലിക്കണ്‍ വാലിയുമായി താരതമ്യം ചെയ്യുകയുമുണ്ടായി. പക്ഷേ, അടുത്തകാലത്തായി ചൈനയുടെ സമ്പദ്ഘടന മന്ദഗതിയിലുള്ള വളര്‍ച്ചയുടെ ലക്ഷണങ്ങളാണു പ്രകടമാക്കുന്നത്.

സമീപ ആഴ്ചകളില്‍ ഐപിഒയ്ക്കു മുമ്പ്, ഷവോമിയുടെ എക്‌സിക്യൂട്ടീവുകളും, ബാങ്കര്‍മാരും ലോകപര്യടനം നടത്തുകയുണ്ടായി. സാധ്യതയുള്ള നിക്ഷേപകരെ സന്ദര്‍ശിക്കുന്നതിനു വേണ്ടിയായിരുന്നു പര്യടനം. അന്ന് അവര്‍ നിക്ഷേപകര്‍ക്കു മുമ്പില്‍ ഷവോമിയെ അവതരിപ്പിച്ചത് ഒരു ഇന്റര്‍നെറ്റ് കമ്പനിയാണെന്നും ആപ്പിളിനുള്ള ചൈനയുടെ മറുപടിയാണെന്നുമായിരുന്നു. എന്നാല്‍ ഭൂരിഭാഗം നിക്ഷേപകരും ഷവോമിയെ ഇന്നും കാണുന്നത് ഒരു വലിയ ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളാണെന്നാണ്. ഒരിക്കലും അവര്‍ ഷവോമിയെ ഒരു ഇന്റര്‍നെറ്റ് കമ്പനിയായി കണക്കാക്കുന്നില്ലെന്നതായിരുന്നു വാസ്തവം.

കമ്പനിയുടെ ഓഹരി വ്യാപാരം ആരംഭിക്കുന്നതിനു മുന്‍പ് ഷവോമിയുടെ സ്ഥാപകനും ചെയര്‍മാനുമായ ലെയ് ജുന്‍ വ്യാപാര യുദ്ധത്തെക്കുറിച്ച് ആശങ്ക പങ്കുവയ്ക്കുകയുണ്ടായി. ‘ ചൈന-അമേരിക്ക വ്യാപാര ബന്ധങ്ങളിലെ ഈ നിര്‍ണായക നിമിഷത്തില്‍, ആഗോള ഓഹരി വിപണികള്‍ നിരന്തരമായ സമ്മര്‍ദ്ദങ്ങളെ നേരിടുകയാണെന്ന് ‘ ലെയ് പറയുകയുണ്ടായി.ഷവോമിയുടെ ചെയര്‍മാന്‍ ലെയ്, വ്യാപാര യുദ്ധത്തെ കുറിച്ച് ആശങ്ക പങ്കുവച്ചെങ്കിലും, നിക്ഷേപകരുടെ ആശങ്ക അതല്ല. ഷവോമിയുടെ ഐപിഒ നിരാശയേകുന്ന തലത്തിലേക്ക് കൂപ്പുകുത്താനുള്ള കാരണം, ഐപിഒ സംബന്ധിച്ച പദ്ധതി തയാറാക്കുന്നതില്‍ കമ്പനിക്കു സംഭവിച്ച പാളിച്ച കൊണ്ടായിരുന്നെന്നാണ് നിക്ഷേപകര്‍ അഭിപ്രായപ്പെട്ടത്. സമീപ ആഴ്ചകളില്‍ ഐപിഒയ്ക്കു മുമ്പ്, ഷവോമിയുടെ എക്‌സിക്യൂട്ടീവുകളും, ബാങ്കര്‍മാരും ലോക പര്യടനം നടത്തുകയുണ്ടായി. സാധ്യതയുള്ള നിക്ഷേപകരെ സന്ദര്‍ശിക്കുന്നതിനു വേണ്ടിയായിരുന്നു പര്യടനം. അന്ന് അവര്‍ നിക്ഷേപകര്‍ക്കു മുമ്പില്‍ ഷവോമിയെ അവതരിപ്പിച്ചത് ഒരു ഇന്റര്‍നെറ്റ് കമ്പനിയാണെന്നും ആപ്പിളിനുള്ള ചൈനയുടെ മറുപടിയാണെന്നുമായിരുന്നു. എന്നാല്‍ ഭൂരിഭാഗം നിക്ഷേപകരും ഷവോമിയെ ഇന്നും കാണുന്നത് ഒരു വലിയ ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളാണെന്നാണ്. ഒരിക്കലും അവര്‍ ഷവോമിയെ ഒരു ഇന്റര്‍നെറ്റ് കമ്പനിയായി കണക്കാക്കുന്നില്ലെന്നതായിരുന്നു വാസ്തവം.

സമീപ ആഴ്ചകളില്‍ ഷവോമിയുടെ പ്രതീക്ഷകള്‍ വീണുടയുന്ന കാഴ്ചയാണു കാണുവാന്‍ സാധിച്ചത്. ചെലവിന്റെ കാര്യത്തില്‍, സാധാരണക്കാര്‍ക്കു വഹിക്കാന്‍ സാധിക്കുന്ന മൊബൈല്‍ ഫോണിന്റെയും, ഏതാനും ചില ഗാഡ്‌ജെറ്റുകളുടെയും നിര്‍മാതാക്കളായ ഷവോമിയുടെ സാധ്യതകളെ നിക്ഷേപകര്‍ വീണ്ടും വിലയിരുത്താന്‍ തുടങ്ങിയിരിക്കുന്നു. 2014നു ശേഷമുള്ള ഏറ്റവും വലിയ ചൈനീസ് ഐപിഒ (പ്രഥമ ഓഹരി വില്‍പന) ആയിരുന്നെങ്കിലും ഹോങ്കോങിലെ ഓഹരി വിപണിയില്‍നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മോശം പ്രതികരണമാണു ഷവോമിക്ക് ലഭിച്ചത്. 2014-ലായിരുന്നു ആലിബാബ ഐപിഒ നടത്തിയത്. ആലിബാബയ്ക്കു ശേഷം ചൈന സാക്ഷ്യം വഹിക്കാന്‍ പോകുന്ന വലിയ ഐപിഒ ആയിരിക്കും ഷവോമിയുടേതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ചൈനയുടെ യൂബര്‍ എന്നു വിശേഷിപ്പിക്കുന്ന Didi Chuxing, ആലിബാബ ഗ്രൂപ്പിന്റെ Ant Financial, ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സേവനമായ Meituan-Dianping എന്നിവരുള്‍പ്പെടെ വരും മാസങ്ങളില്‍ നിരവധി ചൈനീസ് ടെക് ഭീമന്മാരാണു ഐപിഒ നടത്താനിരിക്കുന്നത്. ചൈനയില്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രചാരം വര്‍ധിച്ചതിന്റെയും ഓണ്‍ലൈന്‍ വളര്‍ച്ച കൈവരിച്ചതിന്റെയും ഗുണങ്ങള്‍ ലഭിച്ചവരാണ് ഈ മൂന്ന് കമ്പനികളും. ഈ മൂന്നു കമ്പനികളും ഹോങ്കോങിലെ ഓഹരി വിപണിയില്‍ ഓഹരി വില്‍പന നടത്താനാണു തീരുമാനിക്കുന്നത്. ഇതിലൂടെ ആഗോള നിക്ഷേപകര്‍ക്കു നിക്ഷേപം നടത്താനുള്ള അവസരവും കൂടിയാണ് ഈ ചൈനീസ് കമ്പനികള്‍ ഒരുക്കുന്നത്. ഹോങ്കോങ് ചൈനയുടെ ഭാഗമാണെങ്കിലും വ്യത്യസ്ത സാമ്പത്തിക, നിയമ സംവിധാനമുള്ള നഗരമാണ്. ലോകത്തിനു ഹോങ്കോങ് നഗരവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തടസങ്ങളില്ല. ചൈനീസ് കമ്പനികളെ ഹോങ്കോങിലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ, ഹോങ്കോങിന്റെ ഈയൊരു അനുകൂലം ഘടകം നന്നായി പ്രയോജനപ്പെടുത്താമെന്നു ബീജിംഗ് കണക്കുകൂട്ടുന്നുമുണ്ട്. കൂടുതല്‍ ചൈനീസ് ടെക്‌നോളജി കമ്പനികളെ ആകര്‍ഷിക്കുന്നതിനായി ഹോങ്കോങ് നഗരം നിയമങ്ങളില്‍ ഇളവുകള്‍ വരുത്തിയിരിക്കുകയാണ്.

ഷവോമിയുടെ കുറഞ്ഞ വിലയുള്ള സ്മാര്‍ട്ടഫോണുകള്‍ക്ക് ഇന്ത്യയില്‍ നല്ല ഡിമാന്‍ഡുണ്ട്. ഇ-കൊമേഴ്‌സിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഷവോമിയാണ്. ഈയൊരു ഘടകം, ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചില നിക്ഷേപകര്‍ക്കു ആകര്‍ഷകമാണെങ്കിലും ചില നിക്ഷേപകര്‍ അതില്‍ അപകട സാധ്യതകള്‍ കാണുന്നുമുണ്ട്.

അന്താരാഷ്ട്ര വളര്‍ച്ചയിലും സംശയം

ഷവോമി, അന്താരാഷ്ട്രതലത്തില്‍ വളര്‍ച്ചയ്ക്കു വേണ്ടി ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഇതില്‍ ചില നിക്ഷേപകര്‍ ആശങ്കാകുലരുമാണ്. പ്രത്യേകിച്ചു ഷവോമിയുടെ ആഭ്യന്തര വിപണി കൂടുതല്‍ മത്സരക്ഷമമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ ആശങ്കയ്ക്ക് പ്രസക്തിയുമുണ്ട്. ഇന്നു ഷവോമിയുടെ വില്‍പ്പനയുടെ പകുതിയിലധികവും ചൈനയ്ക്കു പുറത്താണ്. അതും ഇന്ത്യയാണു ഷവോമിയുടെ പ്രധാന വിപണി. ഷവോമിയുടെ കുറഞ്ഞ തുകയുള്ള സ്മാര്‍ട്ടഫോണുകള്‍ക്ക് ഇന്ത്യയില്‍ നല്ല ഡിമാന്‍ഡുണ്ട്. ഇ-കൊമേഴ്‌സിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഷവോമിയാണ്. ഈയൊരു ഘടകം, ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചില നിക്ഷേപകര്‍ക്കു ആകര്‍ഷകമാണെങ്കിലും ചില നിക്ഷേപകര്‍ അതില്‍ അപകട സാധ്യതകള്‍ കാണുന്നുമുണ്ട്. ഉദാഹരണമായി, ബ്രസീലില്‍ പ്രാദേശിക തലത്തിലുള്ള ഡീലര്‍മാരുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നു ഷവോമിക്കു വിപണിയില്‍നിന്നും പിന്‍വാങ്ങേണ്ടി വന്നിരുന്നു.

ഉത്പന്ന വൈവിധ്യത്തിലേക്ക് ചുവടുമാറ്റം

ഇന്ത്യയില്‍ ഉത്പന്ന വൈവിധ്യത്തിലേക്കു ചുവടുമാറാന്‍ ഷവോമിക്കു പദ്ധതിയുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍, ലാപ് ടോപ്, ടെലിവിഷന്‍, ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങളായ റോബോട്ട് വാക്വം ക്ലീനര്‍, എയര്‍ പ്യൂരിഫൈര്‍, ആരോഗ്യ ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പനയിലൂടെയാണ് ഇത് സാധ്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Comments

comments

Categories: FK Special, Slider