ആയിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ സൗദി വിടുന്നു

ആയിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ സൗദി വിടുന്നു

2018ലെ ആദ്യ മൂന്ന് മാസങ്ങളില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ആറ് ശതമാനം ഇടിവ്. 10.2 ദശലക്ഷമായാണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്

റിയാദ്: ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് സൗദിയില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ കൈക്കൊണ്ട കടുത്ത നയങ്ങളാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. പ്രവാസി തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. 2018ലെ ആദ്യ മൂന്ന് മാസങ്ങളില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ആറ് ശതമാനമാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്.

10.2 ദശലക്ഷമായാണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്. പെട്രോഡോളര്‍ സ്വപ്‌നത്തില്‍ സൗദിയിലേക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ പ്രവാസികളുടെ നല്ല കാലമെല്ലാം കഴിഞ്ഞെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പ്രവാസികള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തിയതടക്കമുള്ള നടപടികള്‍ നിരവധി പേരെ ബാധിച്ചു. കഴിഞ്ഞ അഞ്ച് പാദങ്ങളിലായി വലിയ തോതില്‍ പ്രവാസി തൊഴിലാളികളെങ്കിലും സൗദി ഉപേക്ഷിച്ച് പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സൗദി പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നയത്തിനാണ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രാധാന്യം നല്‍കുന്നത്. എണ്ണയെ അധികം ആശ്രയിക്കാതെയുള്ള സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി വിഷന്‍ 2030 എന്ന പേരില്‍ പരിഷ്‌കരണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതും പ്രിന്‍സ് മുഹമ്മദ് തന്നെയാണ്

നിര്‍മാണ മേഖലയിലെ ജോലിക്കാരാണ് നില്‍ക്കകള്ളിയില്ലാതെ കൂടുതലായും പോകുന്നത്.കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവരെ സംബന്ധിച്ചിടത്തോളം നിയമങ്ങള്‍ കര്‍ക്കശമാകുന്നത് ജീവിതത്തെ ബാധിക്കും. വ്യാപാരം, ഉല്‍പ്പാദന രംഗം തുടങ്ങിയ മേഖലകളിലെ പ്രവാസി തൊഴിലാളികളെയും പുതിയ നയങ്ങള്‍ ബാധിക്കുന്നുണ്ട്. അതേസമയം സൗദി പൗരന്മാര്‍ക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമെന്ന തലത്തിലേക്ക് കൂടി എന്നതും ശ്രദ്ധേയമായി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൗദി പൗരന്മാര്‍ക്കായി സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടതെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.

സൗദി പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നയത്തിനാണ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രാധാന്യം നല്‍കുന്നത്. എണ്ണയെ അധികം ആശ്രയിക്കാതെയുള്ള സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി വിഷന്‍ 2030 എന്ന പേരില്‍ പരിഷ്‌കരണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതും പ്രിന്‍സ് മുഹമ്മദ് തന്നെയാണ്. 2020 ആകുമ്പോഴേക്കും സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 9 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ തൊഴിലുകള്‍ ദേശസാല്‍ക്കരിക്കപ്പെടുന്നത് പ്രവാസികള്‍ക്ക് കടുത്ത ഭീഷണിയായി മാറും. പ്രവാസികള്‍ക്ക് ആശ്രിത നികുതി ഏര്‍പ്പെടുത്തിയതടക്കമുള്ള തീരുമാനങ്ങളെ ആങ്കയോടെയാണ് കേരളത്തിലുള്‍പ്പടെയുള്ളവര്‍ കണ്ടത്. 2010 ഡൂലൈ ആകുമ്പോഴേക്കും ഈ ഫീ പ്രതിമാസം 400 റിയാല്‍ ആക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിമാസം ഇത് 100 റിയാലാണ്.

Comments

comments

Categories: Arabia