സിംഗപ്പൂര്‍ വിമാനകമ്പനി വിസ്താര 19 വിമാനങ്ങള്‍ വാങ്ങുന്നു

സിംഗപ്പൂര്‍ വിമാനകമ്പനി വിസ്താര 19 വിമാനങ്ങള്‍ വാങ്ങുന്നു

ടാറ്റ സണ്‍സ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത വിമാനകമ്പനിയായ വിസ്താര 21,344 കോടി രൂപ ചിലവഴിച്ച് 19 വിമാനങ്ങള്‍ വാങ്ങുന്നു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് കമ്പനി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. എ320 വിഭാഗത്തില്‍പ്പെട്ട 13 എയര്‍ബസും ,ആറ് 7879 ഡ്രീംലെയര്‍ ബോയിങ്ങുമാണ് വാങ്ങുന്നത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക കാര്യങ്ങള്‍ പുറത്തു വിട്ടത്.

നിലവില്‍ വിസ്താര ഫഌറ്റില്‍ 21 എയര്‍ബസ് എ320 നിയോ വിമാനങ്ങളാണുള്ളത്. പുതിയ അമ്പത് വിമാനങ്ങള്‍കൂടി വാങ്ങാനും വിസ്താരയ്ക്ക് പദ്ധതിയുണ്ട്. നിലവില്‍ ഇന്ത്യയിലെ 22 സ്ഥലങ്ങളിലേക്കായി പ്രതിവാരം 800 ലധികം വിസ്താര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. വിദേശ, ആഭ്യന്തര സര്‍വീസുകള്‍ വിപുലപ്പെടുത്താനാണ് കമ്പനിയുടെ പുതിയ നീക്കം.

Comments

comments

Categories: Business & Economy