പ്രണബിനു പിന്നാലെ ആര്‍എസ്എസ് വേദിയിലേക്ക് രത്തന്‍ ടാറ്റയും

പ്രണബിനു പിന്നാലെ ആര്‍എസ്എസ് വേദിയിലേക്ക് രത്തന്‍ ടാറ്റയും

ആഗസ്റ്റ് 24 ന് ഇരുവരും നാനാ പാല്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും

ന്യൂഡെല്‍ഹി: ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗ്‌വതിനൊപ്പം വേദി പങ്കിടാനൊരുങ്ങുന്നു. മുംബൈയില്‍ അടുത്ത മാസം ആര്‍എസ്എസ് ബന്ധമുള്ള എന്‍ജിഒ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് രത്തന്‍ ടാറ്റ പങ്കെടുക്കുക. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കഴിഞ്ഞ മാസത്തെ സന്ദര്‍ശനം തീര്‍ത്ത രാഷ്ട്രീയ അനുരണനങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പാണ് രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സാമ്രാജ്യത്തില്‍ ഒന്നിന്റെ ഉടമ ആര്‍എസ്എസ് വേദിയിലെത്തുന്നത്. ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും ആഗസ്റ്റ് 24 നാവും പരിപാടിയെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. നാനാ പാല്‍ക്കര്‍ സ്മൃതി സമിതി എന്ന എന്‍ജിഒയാണ് മോഹന്‍ ഭാഗ്‌വതിനെയും രത്തന്‍ ടാറ്റയെയും ക്ഷണിച്ചിരിക്കുന്നത്. പാല്‍ക്കറിന്റെ ജന്മശതാബ്ദി സമ്മേളനം ആണിത്.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കഴിഞ്ഞ മാസത്തെ സന്ദര്‍ശനം തീര്‍ത്ത രാഷ്ട്രീയ അനുരണനങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പാണ് രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സാമ്രാജ്യത്തില്‍ ഒന്നിന്റെ ഉടമ ആര്‍എസ്എസ് വേദിയിലെത്തുന്നത്.

രോഗികള്‍ക്ക് സേവനം നല്‍കുന്ന സന്നദ്ധ സംഘടനയാണ് നാനാ പാല്‍ക്കര്‍ സ്മൃതി സമിതി. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന് സമീപമാണ് എന്‍ജിഒയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് എല്ലാ വിധ സേവനങ്ങളും ഒരുക്കുന്നത് സ്മൃതി സമിതിയാണ്.

അതേസമയം രത്തന്‍ ടാറ്റയും ആര്‍എസ്എസ് മേധാവിയും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. 2016 ഡിസംബറില്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച ടാറ്റ, ഭാഗ്‌വതുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെ അദൃശ്യമായി നിയന്ത്രിക്കുന്ന സംഘടനയുടെ മേധാവിയുമായുള്ള രത്തന്‍ ടാറ്റയുടെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യവും കല്‍പിക്കപ്പെടുന്നുണ്ട്.

Comments

comments

Categories: More