ഗള്‍ഫില്‍ ശക്തമാകാന്‍ പിവിആര്‍; അല്‍ ഫുട്ടയിയുമായി സംയുക്ത സംരംഭം

ഗള്‍ഫില്‍ ശക്തമാകാന്‍ പിവിആര്‍; അല്‍ ഫുട്ടയിയുമായി സംയുക്ത സംരംഭം

പശ്ചിമേഷ്യയിലും നോര്‍ത്ത് ആഫ്രിക്കയിലും മള്‍ട്ടിപ്ലക്‌സ് ബിസിനസിലേക്ക് കടക്കുകയാണ് പിവിആര്‍

ദുബായ്: ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ബിസിനസ് സംരംഭമായ പിവിആര്‍ ഗള്‍ഫിലും നോര്‍ത്ത് ആഫ്രിക്കയിലും സജീവമാകാന്‍ ഒരുങ്ങുന്നു. ഇത് ലക്ഷ്യമിട്ട് അജയ് ബിജ്‌ലി പ്രൊമോട്ട് ചെയ്യുന്ന കമ്പനി ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഭീമന്‍ അല്‍-ഫുട്ടയിം ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു. സംയുക്ത സംരംഭത്തിലൂടെ ഗള്‍ഫിലെ സിനിമ തിയറ്റര്‍ ബിസിനസില്‍ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണ് പിവിആര്‍.

ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലേക്ക് പിവിആര്‍ ബ്രാന്‍ഡ് എത്തിക്കുന്ന അവിടെ വലിയ അവസരം കണ്ടാണ്ട. യുഎഇയില്‍ ബിസിനസ് വ്യാപിപ്പിക്കും. അടുത്തിടെ സിനിമാ വിലക്ക് നീങ്ങിയ സൗദിയിലേക്കും പ്രവേശിക്കും-പിവിആര്‍ സിഎംഡി അജയ് ബിജ്‌ലി പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് രംഗത്തും റീട്ടെയ്ല്‍ രംഗത്തും അതിശക്തമാണ് അല്‍ ഫുട്ടയിം ഗ്രൂപ്പ്. സംയുക്ത സംരംഭത്തില്‍ അല്‍ ഫുട്ടയിമിനായിരിക്കും 51 ശതമാനം ഓഹരിവിഹിതം. സാങ്കേതികവശങ്ങളും പ്രവര്‍ത്തന നിയന്ത്രണവും മാനേജ് ചെയ്യുക പിവിആര്‍ ആയിരിക്കും.

52 നഗരങ്ങളിലായി പിവിആറിന് നിലവില്‍ 630 സ്‌ക്രീനുകളുണ്ട്. പ്രതിവര്‍ഷം 76 ദശലക്ഷം സിനിമാ പ്രേക്ഷകര്‍ക്കാണ് ഇവര്‍ സേവനം ലഭ്യമാക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഗ്രൂപ്പായ കാര്‍ണിവല്‍ സിനിമാസും ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും തങ്ങള്‍ മന്ദഗതിയിലാക്കില്ലെന്നും ഇവിടെയും വലിയ അവസരങ്ങള്‍ തന്നെയാണുള്ളതെന്നും അജയ് പറഞ്ഞു. അതേസമയം ഒരു ബ്രാന്‍ഡെന്ന നിലയില്‍ അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ഗള്‍ഫ് മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളെന്ന് അജയ് വിശദമാക്കി.

ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ഫെസ്റ്റിവല്‍ പ്ലാസ തുടങ്ങി നിരവധി ഇടങ്ങളില്‍ പിവിആര്‍ ശൃംഖലകള്‍ വന്നേക്കും. സൗദി അറേബ്യയിലും മള്‍ട്ടിപ്ലക്‌സുകള്‍ക്ക് സ്ഥലം തിരഞ്ഞുകൊണ്ടിരിക്കുകയാണ് കമ്പനി.

ഇതിനോടകം തന്നെ നാല് പ്രോപ്പര്‍ട്ടികള്‍ ഞങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. രണ്ടെണ്ണം ലക്ഷ്വറി, പ്രീമിയം ഫോര്‍മാറ്റുകളില്‍ ആയിരിക്കം. രണ്ടെണ്ണം വലിയ, മള്‍ട്ടി സ്‌ക്രീന്‍ ഫോര്‍മാറ്റുകളിലുള്ളതും-അജയ് വ്യക്തമാക്കി.

മേഖലയിലെ സിനിമാ ബിസിനസില്‍ വലിയ സാധ്യതകളാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ വിപ്ലവാത്മകമായ പരിഷ്‌കരണങ്ങളെ തുടര്‍ന്ന് സിനിമാ വിലക്ക് നീക്കിയ സൗദി അറേബ്യയില്‍ വലിയ അവസരങ്ങളാണ് പിവിആര്‍ കാണുന്നത്. സിനിമാ വ്യവസായം പുനരാരംഭിക്കാനുള്ള സൗദിയുടെ തീരുമാനം മികച്ച സാധ്യതകള്‍ തുറന്നിടുന്നതായി അല്‍ ഫുട്ടയിം (കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ്) ഗ്രൂപ്പ് ഡയറക്റ്റര്‍ മര്‍വന്‍ ഷെഹദേഹ് പറഞ്ഞു. പിവിആര്‍ തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പാങ്കാളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

52 നഗരങ്ങളിലായി പിവിആറിന് നിലവില്‍ 630 സ്‌ക്രീനുകളുണ്ട്. പ്രതിവര്‍ഷം 76 ദശലക്ഷം സിനിമാ പ്രേക്ഷകര്‍ക്കാണ് ഇവര്‍ സേവനം ലഭ്യമാക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഗ്രൂപ്പായ കാര്‍ണിവല്‍ സിനിമാസും ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. അടുത്തിടെയാണ് ഖത്തര്‍ കേന്ദ്രമാക്കിയ നൊവോ സിനിമാസിനെ കാര്‍ണിവല്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. നൊവൊ സിനിമാസിന്റെ യുഎഇയിലെയും ബഹ്‌റൈനിലെയും തിയറ്ററുകള്‍ ഏറ്റെടുക്കാനാണ് കാര്‍ണിവല്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ 115 നഗരങ്ങളില്‍ സാന്നിധ്യമുള്ള കാര്‍ണിവല്‍ യുഎഇ കേന്ദ്രമാക്കിയ എമിറേറ്റ്‌സ് നാഷണല്‍ ഹോള്‍ഡിംഗ്‌സിനെ പുതു നിക്ഷേപത്തിന് സഹ പങ്കാളിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Arabia