നിസ്സാന്‍ എംഡി ജെറോം സെയ്‌ഗോട്ട് രാജിവച്ചു

നിസ്സാന്‍ എംഡി ജെറോം സെയ്‌ഗോട്ട് രാജിവച്ചു

നിസ്സാന്‍ ഗ്രൂപ്പ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജെറോം സെയ്‌ഗോട്ട് കമ്പനിയില്‍ നിന്നും രാജിവച്ചു. ഈ വര്‍ഷം കമ്പനിയുടെ മുതിര്‍ന്ന സ്ഥാനത്തു നിന്നു വിരമിക്കുന്ന മൂന്നാമത്തെയാളാണ് സെയ്‌ഗോട്ട്.

2010 ല്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസ്സാനില്‍ എത്തിയ അദ്ദേഹം കമ്പനിയുടെ ഡാറ്റ്‌സണ്‍ മോഡലിനെ വലിയൊരു വിജയമാക്കി മാറ്റി. 2015 ല്‍ നിസ്സാന്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി മാറുകയും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എംഡിയായി സ്ഥാനകയറ്റം ലഭിക്കുകയും ചെയ്തു.

ബിസിനസ്സിലെ സ്ഥാനചലനങ്ങള്‍ സ്വാഭാവികമാണെന്നും കമ്പനിയില്‍ ഇതുവരെ കൊണ്ടുവന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും കമ്പനി പ്രതികരിച്ചു. കഴിഞ്ഞ ജൂണില്‍ കമ്പനിയിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരും രാജിവെച്ചിരുന്നു. സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗത്തിലെ മേധാവി സതീന്ദര്‍സിങ് ബജ്‌വയും വൈസ് പ്രസിഡന്റ് സഞ്ചയ് ഗുപ്തയുമാണ് രാജി വെച്ചത്. ഈ രാജികള്‍ക്ക് ശേഷം കമ്പനിയുടെ മുന്‍ എംഡി അരുണ്‍ മല്‍ഹോത്ര ഉപദേശക സമിതിയിലേക്ക് മാറിയിരിക്കുകയാണ്.

Comments

comments

Categories: Business & Economy
Tags: Nissan