നാനോ കാറുകള്‍ ഉത്പാദനം നിര്‍ത്തുന്നു

നാനോ കാറുകള്‍ ഉത്പാദനം നിര്‍ത്തുന്നു

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ നാനോ നിര്‍ത്തുന്നു. പത്ത് വര്‍ഷത്തെ വിപണനത്തിനു ശേഷമാണ് ടാറ്റയുടെ നാനോ നമ്മോട് വിട പറയുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലായി നാനോയുടെ വില്‍പനയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ രാജ്യത്താകെ മൂന്ന് കാറുകളാണ് വിറ്റു പോയത്. ആകെ ഒരു കാര്‍ മാത്രമാണ് ജൂണില്‍ ഉത്പാദിപ്പിച്ചത്. കയറ്റുമതിയും പൂജ്യത്തിലെത്തി. കമ്പനി പറയുന്ന മൈലേജും കിട്ടാതെ വന്നതോടെ ഉപയോക്താക്കളും നാനോയെ കൈവിട്ടു. 2017 ജൂണില്‍ 275 കാറുകളാണ് ടാറ്റ ഉത്പാദിപ്പിച്ചിരുന്നത്. ഇതേ മാസം 25 നാനോ കാറുകള്‍ വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷത്തിനപ്പുറം ഒരു കാര്‍ പോലും വിദേശത്തേക്ക് കയറ്റി അയക്കാന്‍ ടാറ്റാ ഗ്രൂപ്പിനായില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ 167 കാറുകള്‍ വിറ്റഴിച്ച ടാറ്റ ഇപ്പോള്‍ വെറും മൂന്ന് കാറുകളിലാണ് ചുരുങ്ങിയത്. ഇപ്പോഴത്തെ നാനോയുടെ സാഹചര്യം അനുസരിച്ച് 2019 ലും ഉത്പാദനവും വില്‍പനയും മുന്നോട്ട് കൊണ്ടു വരാന്‍ കഴികയില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.

Comments

comments

Categories: Auto, Business & Economy
Tags: Nano