എംഐടിയുടെ ലീഡര്‍ഷിപ്പ് കോഴ്‌സുകള്‍ സൗദിയില്‍

എംഐടിയുടെ ലീഡര്‍ഷിപ്പ് കോഴ്‌സുകള്‍ സൗദിയില്‍

ലോകപ്രശസ്തമായ അമേരിക്കന്‍ സാങ്കേതിക സര്‍വകലാശാല എംഐടിയുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ കോഴ്‌സുകള്‍ സൗദിയില്‍ വലിയ മാറ്റത്തിന് കാരണമായേക്കും

റിയാദ്: സൗദി അറേബ്യയിലെ അല്‍ യമമഹ് (വൈയു) യൂണിവേഴ്‌സിറ്റിയുമായി ലോകപ്രശസ്ത സര്‍വകലാശാലയായ എംഐടി(മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) സഹകരിക്കുന്നു. വൈയുവിലെ എക്‌സിക്യൂട്ടിവ് എംബിഎ വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ എജുക്കേഷന്‍ കോഴ്‌സുകള്‍ ലഭ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. എംഐടിപിഇ എന്ന പ്രൊഫഷണല്‍ എജുക്കേഷന്‍ വിഭാഗത്തിലൂടെയാണ് കോഴ്‌സുകള്‍ ലഭ്യമാക്കുക.

ലീഡര്‍ഷിപ്പിലും ഇന്നൊവേഷനിലും അധിഷ്ഠിതമായിട്ടായിരിക്കും കോഴ്‌സുകള്‍ വിഭാവനം ചെയ്യുകയെന്ന് എംഐടിപിഇ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറുന്നു. ആഗോളവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ വലിയ നേട്ടം കൊയ്യാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതായിരിക്കും കോഴ്‌സുകളെന്ന് പ്രസ്താവനയില്‍ പറയുന്നു.

യുവതലമുറയുടെയും ബിസിനസ് നേതാക്കളുടെയും വൈദഗ്ധ്യം വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായി തീരും ഈ സഹകരണമെന്ന് വൈയു ആക്റ്റിംഗ് പ്രസിഡന്റ് പ്രൊഫ. ഹുസൈന്‍ റംദാന്‍

ഞങ്ങളുടെ ഫാക്കല്‍ അവരുടെ വൈദഗ്ധ്യം സൗദി അറേബ്യന്‍ സര്‍വകലാശാലയ്ക്കായി ഉപയോഗപ്പെടുത്തും. കോഴ്‌സിന്റെ ഭാഗമാകുന്ന എല്ലാവരിലേക്കും ഇന്നൊവേഷന്റെയും ക്രിയാത്മക ചിന്തയുടെയും വിത്ത് വിതയ്ക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക-എംഐടി പിഇ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഭാസ്‌ക്കര്‍ പന്ത് പറഞ്ഞു. വൈയു യൂണിവേഴ്‌സിറ്റിയിലെ പുരോഗമനാത്മകമായി ചിന്തിക്കുന്ന നേതാക്കളുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് സംബന്ധിച്ച കരാറില്‍ എംഐടി പിഇയും വൈയുവും മേയ് മാസത്തില്‍ ഒപ്പിട്ടിരുന്നു. യുവതലമുറയുടെയും ബിസിനസ് നേതാക്കളുടെയും വൈദഗ്ധ്യം വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായി തീരും ഈ സഹകരണമെന്ന് വൈയു ആക്റ്റിംഗ് പ്രസിഡന്റ് പ്രൊഫ. ഹുസൈന്‍ റംദാന്‍ പറഞ്ഞു.

Comments

comments

Categories: Arabia