വെസ്റ്റ്പാക് ബാങ്കിംഗ് കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് ഐസിഐസിഐ ബാങ്ക്

വെസ്റ്റ്പാക് ബാങ്കിംഗ് കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കിന്റെ ‘മണി 2 വേള്‍ഡ്’ പ്ലാറ്റ്‌ഫോം വഴി പുറത്തേക്കു പണമയയ്ക്കുന്നതിനാണ് സൗകര്യമൊരുക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സേവനമാണിതെന്ന് ബാങ്ക് അവകാശപ്പെടുന്നു

സിഡ്‌നി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ ഓണ്‍ലൈന്‍ പേമെന്റ് സൊലൂഷന്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്ക്, ഓസ്‌ട്രേലിയയിലെ മുന്‍നിര ബാങ്കുകളിലൊന്നായ വെസ്റ്റ്പാക് ബാങ്കിംഗ് കോര്‍പറേഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.

ഐസിഐസിഐ ബാങ്കിന്റെ ‘മണി 2 വേള്‍ഡ്’ പ്ലാറ്റ്‌ഫോം വഴി പുറത്തേക്കു പണമയയ്ക്കുന്നതിനാണ് സൗകര്യമൊരുക്കുക. ഇതനുസരിച്ച്, ഇന്ത്യയിലെ ഏതു ബാങ്കിന്റെ ഇടപാടുകാര്‍ക്കും ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നിശ്ചിത വിനിമയനിരക്കില്‍ നാട്ടില്‍നിന്ന് ഓണ്‍ലൈനായി ഫീസ് അടയ്ക്കുവാന്‍ സാധിക്കും.

ഓസ്‌ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്‌സിറ്റിയല്‍ ഫീസ് അടയ്ക്കുന്നതിനാണ് ഇപ്പോള്‍ വെസ്റ്റ്പാക് ബാങ്കുമായി കരാറുണ്ടായിരിക്കുന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ മറ്റ് യൂണിവേഴ്‌സിറ്റികള്‍, കോളെജുകള്‍ എന്നിവടങ്ങളില്‍ ഫീസ് അടയ്ക്കുന്നതിനു സൗകര്യമൊരുക്കുവാന്‍ ഐസിഐസിഐ ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്.

ഇന്ത്യയില്‍നിന്നു പുറത്തേക്കു അയയ്ക്കുന്ന പണത്തില്‍ മൂന്നിലൊന്നു ഭാഗവും വിദ്യാഭ്യാസാവശ്യത്തിനായാണ്. അതില്‍തന്നെ ഓസ്‌ട്രേലിയയിലേക്കാണ് ഏറ്റവും കുടുതല്‍ പണം എത്തുന്നത്

വിദ്യാര്‍ത്ഥികള്‍ക്ക് ‘മണി 2 വേള്‍ഡ്’ പ്ലാറ്റ്‌ഫോം വഴി പണം അടയ്ക്കാം. ഇതിനെ വെസ്റ്റ്പാക് ബാങ്കിംഗ് കോര്‍പ്പറേഷന്റെ യൂണിവേഴ്സ്റ്റി, കോളെജ് ഫീസ് റെക്കണ്‍സിലേഷന്‍ സൊലൂഷനായ ‘പേമെന്റസ്‌പേ്ലസു’മായി സംയോജിപ്പിച്ചിട്ടുണ്ട്. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായി, നൂലമാലകളൊന്നുമില്ലാതെ, കടലാസ് രഹിതമായി ഫീസ് അടയ്ക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

ഫീസ് അടയ്ക്കുന്നതിനായി ബാങ്കു ശാഖകളില്‍ പല തവണ കയറിയിറങ്ങുന്നത് ഒഴിവാക്കാനും സാധിക്കും. ഫീസടവു സംബന്ധിച്ച് യൂണിവേഴ്‌സിറ്റിക്കും വിദ്യാര്‍ത്ഥിക്കും ഒറ്റ റഫറന്‍സ് നമ്പരേ ഉണ്ടാവുകയുള്ളു. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ പേമെന്റ് നീക്കത്തെ നിരീക്ഷിക്കുവാനും സാധിക്കും.
ഇന്ത്യയില്‍നിന്നു പുറത്തേക്കു അയയ്ക്കുന്ന പണത്തില്‍ മൂന്നിലൊന്നു ഭാഗവും വിദ്യാഭ്യാസാവശ്യത്തിനായാണ്. അതില്‍തന്നെ ഓസ്‌ട്രേലിയയിലേക്കാണ് ഏറ്റവും കുടുതല്‍ പണം എത്തുന്നത്. ഇതിനായി സാങ്കേതികവിദ്യയും ആഗോള പങ്കാളിത്തവും കോര്‍ത്തിണക്കി ലളിതമായ പേമെന്റ് സൊലൂഷനുകള്‍ ലഭ്യമാക്കുവാനുള്ള ശ്രമത്തിലാണ് ഐസിഐസിഐ ബാങ്ക്. വെസ്റ്റ്പാക് ബാങ്കിംഗ് കോര്‍പറേഷനുമായും ലാ ട്രോബ് യൂണിവേഴ്‌സിറ്റിയുമായുള്ള ബാങ്കിന്റെ പങ്കാളിത്തം അതുകൊണ്ടുതന്നെ വലിയ പ്രധാന്യം അര്‍ഹിക്കുന്നു-ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ വിജയ് ചന്ദോക്ക് പുതിയ പങ്കാളിത്തത്തെക്കുറിച്ചു വിലയിരുത്തുന്നു.

പുതിയ പേമെന്റ് സൊലൂഷന്‍ വഴി യൂണിവേഴ്‌സിറ്റിക്ക് തെറ്റുപറ്റാത്ത റെക്കണ്‍സിലേഷന്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നു. മാത്രവുമല്ല, ഇതുവഴി സമയവും ചെലവും പണവും ലാഭിക്കുവാന്‍ സാധിക്കുന്നു-വെസ്റ്റ്പാക്കിന്റെ ഗ്ലോബല്‍ട്രാന്‍സാക്ഷന്‍ സര്‍വീസസിന്റെ ജനറല്‍ മാനേജര്‍ ഡി ചലേനര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Arabia