ഇന്‍ഡസ്ട്രിയല്‍ ഹൈടെക് പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങി കുവൈത്ത്

ഇന്‍ഡസ്ട്രിയല്‍ ഹൈടെക് പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത്: ചൈനയുടെ സഹായത്തോടെ ഇന്‍ഡസ്ട്രിയല്‍ ഹൈടെക് പാര്‍ക്ക് നിര്‍മ്മിക്കാന്‍ കുവൈത്ത്. ഇതോടെ കുവൈത്ത് ഗ്ലോബല്‍ ട്രേഡ് ഫിനാന്‍സായി മാറുകയും രാജ്യത്തെിന്റെ വരുമാന വൈവിധ്യത്തിനുള്ള വഴി തെളിയുകയും ചെയ്യും. ചൈന സന്ദര്‍ശന വേളയില്‍ നടത്തിയ അഭിമുഖത്തിലാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ട്രേഡ് ഫിനാന്‍ഷ്യല്‍ ഹബ്ബായി മാറുന്നതിലൂടെ വലിയ തോതില്‍ വിദേശ നിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിയും. 2017 ല്‍ ചൈനയില്‍ നിന്ന് കുവൈത്തിലേക്കുള്ള മൊത്തം ഇരക്കുമതി 12.04 ബില്ല്യണ്‍ ഡോളറിലെത്തി. എണ്ണ, അടിസ്ഥാന സൗകര്യങ്ങള്‍, കമ്മ്യൂണിക്കേഷന്‍, ബാങ്കിങ്, മേഖലകളിലായി 40 കമ്പനികളാണ് കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നത്. കുവൈത്തിലെ ബുബ്യാന്‍ ദ്വീപ്, സില്‍ക്ക് സിറ്റി എന്നിവയുടെ വികസനത്തിലും പെട്രോളിയം, പെട്രോകെമിക്കല്‍ ഉത്പാദന മേഖലകളിലും ചൈന പിന്തുണ നല്‍കും. കുവൈത്ത് സര്‍ക്കാരിന്റെ വിഷന്‍ 2035 വികസന പദ്ധതിയിലും ചൈന നിര്‍ണായക പങ്കുവഹിക്കും.

Comments

comments

Categories: Arabia, Business & Economy