വന്യജീവി സംരക്ഷണത്തിനായി അന്റാര്‍ട്ടിക്കയില്‍ മത്സ്യബന്ധനം അവസാനിപ്പിക്കുന്നു

വന്യജീവി സംരക്ഷണത്തിനായി അന്റാര്‍ട്ടിക്കയില്‍ മത്സ്യബന്ധനം അവസാനിപ്പിക്കുന്നു

കാലിഫോര്‍ണിയ: മത്സ്യബന്ധന വ്യവസായത്തിന്റെ ധീരമായ നീക്കമെന്നു കാണപ്പെടുന്ന ഒരു തീരുമാനത്തിന്റെ ഭാഗമായി അന്റാര്‍ട്ടിക്കയുടെ ഒരു വലിയ പ്രദേശത്ത് മത്സ്യബന്ധനം അവസാനിപ്പിക്കും. ക്രില്‍ കമ്പനികളുടേതാണു (krill companies) തീരുമാനം. കൊഞ്ചു വര്‍ഗത്തില്‍പ്പെട്ട ചെറുജീവിയാണ് ക്രില്‍. കടലിലെ ഭക്ഷണശൃംഖലയുടെ അടിത്തറയിടുന്ന ജീവി കൂടിയാണ് ക്രില്‍. പെന്‍ഗ്വിനുകള്‍, തിമിംഗലങ്ങള്‍, കണവ തുടങ്ങിയവയുടെ ഭക്ഷണമാണ് ക്രില്‍. ഗ്രീന്‍പീസ് എന്ന പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് നടത്തിയ പ്രചാരണവും അതേ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവുമാണ് അന്റാര്‍ട്ടിക്കയില്‍ മത്സ്യബന്ധനം അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ ക്രില്‍ കമ്പനികളെ പ്രേരിപ്പിച്ചത്. സമുദ്രോപരിതലത്തില്‍ കാണപ്പെടുന്ന കാര്‍ബണ്‍ സമ്പന്നമായ ഭക്ഷണം കഴിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ കാണപ്പെടുന്ന ഹരിതഗൃഹ വാതകമായ കാര്‍ബണ്‍ ഡയോക്‌സൈഡിനെ നീക്കം ചെയ്യുന്നതില്‍ ക്രില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഒമേഗ-3 എണ്ണയ്ക്കും, ഫിഷ് ഫാമിലേക്കുള്ള ഭക്ഷണത്തിനുമായിട്ടാണ് ക്രില്‍ എന്ന ചെറുജീവിയെ കടലില്‍നിന്നും പിടിക്കുന്നത്. ക്രില്‍ ഫിഷിംഗ് വ്യവസായരംഗത്തുള്ള 85 ശതമാനം കമ്പനികളും അന്റാര്‍ട്ടിക് പ്രദേശത്താണു സ്ഥിതി ചെയ്യുന്നത്.

Comments

comments

Categories: FK Special, Slider