ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം ബിഎസ്എന്‍എല്‍ ആരംഭിച്ചു

ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം ബിഎസ്എന്‍എല്‍ ആരംഭിച്ചു

മറ്റു ഫോണ്‍ വിളികള്‍ക്ക് ബാധകമായ എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളും ഇന്റര്‍നെറ്റ് ടെലിഫോണിക്കും ബാധകമാണ്

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് ടെലഫോണി സേവനത്തിന് പൊതു മേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തുടക്കം കുറിച്ചു. ബിഎസ്എന്‍എല്‍ പുറത്തിറക്കിയ വിംഗ്‌സ് (winssg) എന്ന ആപ്ലിക്കേഷനിലൂടെ ഇന്ത്യയിലെ ഏതു മൊബീല്‍ നമ്പറിലേക്കും ഇന്റര്‍നെറ്റ് ഉപയോഗിക്ക് വിളിക്കാനാകും. ഇതിനു മുമ്പ് മൊബീല്‍ ആപ്പുകളിലൂടെയുള്ള ഇന്റര്‍നെറ്റ് ഫോണ്‍ വിളി ആ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ മാത്രമായി പരിമിതമായിരുന്നു.

കടുത്ത മല്‍സരം നിലനില്‍ക്കുന്ന ടെലികോം വിപണിയില്‍ വിഹിതം വര്‍ധിപ്പിക്കാനുള്ള ബിഎസ്എന്‍എലിന്റെ നീക്കത്തെ അഭിനന്ദിക്കുന്നുവെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ പുതിയ സേവനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ബിഎസ്എന്‍എലിന്റെയോ മറ്റേതേങ്കിലും സേവന ദാതാക്കളുടെയോ വൈ ഫൈ സേവനം പ്രയോജനപ്പെടുത്തിയും ഈ ആപ്ലിക്കേഷനിലൂടെ കോളുകള്‍ ചെയ്യാവുന്നതാണ്. സിം പ്രവര്‍ത്തന രഹിതമാണെങ്കിലും കോളുകള്‍ ചെയ്യാനാകുമെന്ന് ചുരുക്കം.

ടെലികോം ലൈസന്‍സ് സ്വന്തമാക്കിയ കമ്പനികള്‍ക്ക് ആപ്പ് അധിഷ്ഠിത കോളിംഗ് സേവനം അവതരിപ്പാക്കാന്‍ ടെലികോം കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റു ഫോണ്‍ വിളികള്‍ക്ക് ബാധകമായ എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളും ഇന്റര്‍നെറ്റ് ടെലിഫോണിക്കും ബാധകമാണ്. സേവന ദാതാക്കള്‍ ഈ സേവനത്തിന് ചാര്‍ജും ഈടാക്കും.

ഈ സേവനത്തിനായുള്ള രജിസ്‌ട്രേഷന്‍ ഈയാഴ്ച തന്നെ ബിഎസ്എന്‍എല്‍ ആരംഭിക്കും. ജൂലൈ 25 മുതല്‍ സേവനം ലഭ്യമാകും.

Comments

comments

Categories: Slider, Top Stories