ജൂലൈ ഒന്ന് മുതല്‍ രണ്ടായിരം രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്
ന്യൂഡെല്‍ഹി : ബജാജ് ഓട്ടോയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ഡോമിനറിന്റെ വില ഒരിക്കല്‍ക്കൂടി വര്‍ധിപ്പിച്ചു. ജൂലൈ ഒന്ന് മുതല്‍ രണ്ടായിരം രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിക്കുന്നത്. മൂന്ന് തവണയും വര്‍ധിപ്പിച്ചത് രണ്ടായിരം രൂപ വീതം. അതായത് 2018 ല്‍ ആകെ 6,000 രൂപയാണ് ബജാജ് ഡോമിനറിന്റെ വിലയില്‍ വന്ന വര്‍ധന.
ബജാജ് ഡോമിനറിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 1.48 ലക്ഷം രൂപയും എബിഎസ് വേരിയന്റിന് 1.62 ലക്ഷം രൂപയുമാണ് പുതിയ വില. 1.42 ലക്ഷം രൂപയിലാണ് ബജാജ് ഡോമിനര്‍ സ്റ്റാന്‍ഡേഡ് വേരിയന്റ് പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് മാര്‍ച്ചില്‍ 1.44 ലക്ഷം രൂപയും മെയ് മാസത്തില്‍ 1.46 ലക്ഷം രൂപയുമായി വില വര്‍ധിച്ചു. 2018 ജൂലൈ വന്നുചേര്ന്നപ്പോള് വില 1.48 ലക്ഷം രൂപയായി മാറി. എല്ലാം ഡെല്‍ഹി എക്സ് ഷോറൂം വില.
2016 ഡിസംബറിലാണ് ഇന്ത്യയില്‍ ബജാജ് ഡോമിനര്‍ പുറത്തിറക്കിയത്. എബിഎസ് ഇല്ലാത്ത വേരിയന്റിന് അന്ന് 1.36 ലക്ഷം രൂപയായിരുന്നു വില. തുടര്‍ന്നിങ്ങോട്ട് ഡോമിനറിന്റെ വിലയില്‍ ആകെ 12,000 രൂപയാണ് വര്‍ധിച്ചത്. ഇതിനിടെ ഡോമിനറിന് ബജാജ് ഓട്ടോ പുതിയ കളര്‍ ഓപ്ഷനുകള്‍ നല്കി. ഈ മാസം വില്‍ക്കുന്ന എല്ലാ മോട്ടോര്‍സൈക്കിളുകള്‍ക്കും അഞ്ച് വര്‍ഷ വാറന്റി നല്‍കുമെന്ന് ബജാജ് ഓട്ടോ ഈയിടെ പ്രഖ്യാപിച്ചിരുന്നു.
ബജാജ് ഡോമിനര്‍ വാങ്ങുന്നവരില്‍ എണ്‍പത് ശതമാനത്തിലധികം പേരും എബിഎസ് വേരിയന്റാണ് താല്‍പ്പര്യപ്പെടുന്നത്. നോണ്‍-എബിഎസ് വേരിയന്റ് നിര്‍ത്തിയെന്ന് പ്രചരിച്ചെങ്കിലും വാസ്തവം മറിച്ചായിരുന്നു. മഹീന്ദ്ര മോജോ, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350 എന്നിവരുമായാണ് ബജാജ് ഡോമിനര്‍ കൊമ്പുകോര്‍ക്കുന്നത്.
സ്റ്റാന്‍ഡേഡ് വേരിയന്റിന് 1.48 ലക്ഷം രൂപയും എബിഎസ് വേരിയന്റിന് 1.62 ലക്ഷം രൂപയുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്സ് ഷോറൂം വില
ബജാജ് ഡോമിനര്‍ വില വര്‍ധന (ഡെല്‍ഹി എക്സ് ഷോറൂം)
മാസം സ്റ്റാന്‍ഡേഡ് എബിഎസ്
ജനുവരി 2018 1.42 ലക്ഷം 1.56 ലക്ഷം
മാര്‍ച്ച് 2018 1.44 ലക്ഷം 1.58 ലക്ഷം
മെയ് 2018 1.46 ലക്ഷം 1.60 ലക്ഷം
ജൂലൈ 2018 1.48 ലക്ഷം 1.62 ലക്ഷം