Archive

Back to homepage
Business & Economy

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ യു.എ.ഇയില്‍ നികുതി റീഫണ്ട് സേവനം

യു.എ.ഇയില്‍ വിദേശികള്‍ക്കായി നികുതി റീഫണ്ട് സേവനം ലഭ്യമാക്കുന്നു. നികുതി സംവിധാനം ഫലപ്രദമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ പദ്ധതി. ഇത് ടൂറിസ്റ്റുകള്‍ക്ക് മൂല്യവര്‍ധിത ടാക്‌സ് റീഫണ്ട് സംവിധാനം നടപ്പാക്കുന്ന യുഎഇ കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ നികുതി റീഫണ്ട് സംവിധാനം

Business & Economy

സിംഗപ്പൂര്‍ വിമാനകമ്പനി വിസ്താര 19 വിമാനങ്ങള്‍ വാങ്ങുന്നു

ടാറ്റ സണ്‍സ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത വിമാനകമ്പനിയായ വിസ്താര 21,344 കോടി രൂപ ചിലവഴിച്ച് 19 വിമാനങ്ങള്‍ വാങ്ങുന്നു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് കമ്പനി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. എ320 വിഭാഗത്തില്‍പ്പെട്ട 13 എയര്‍ബസും ,ആറ് 7879 ഡ്രീംലെയര്‍ ബോയിങ്ങുമാണ്

Slider Top Stories

ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തി

ന്യൂഡെല്‍ഹി: ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കിയതായി ലോക ബാങ്ക്. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലോകബാങ്കിന്റെ 2017ലെ പുതുക്കിയ പട്ടിക പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉല്‍പ്പാദനം (ജിഡിപി) 2.597

Slider Top Stories

സെക്കന്‍ഡറി ബോണ്ട് വിപണി രൂപീകരിക്കാന്‍ സെബി പദ്ധതിയിടുന്നു

മുംബൈ: കടപത്രങ്ങള്‍ക്കായി ഒരു സെക്കന്‍ഡറി വിപണി അവതരിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ ഉടന്‍ തന്നെ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ തയാറാക്കുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഡെറ്റ് വിപണിയില്‍ പണമൊഴുക്ക് ഒരു പ്രശ്‌നമായി തുടരുന്ന സാഹചര്യത്തിലാണ് ശക്തമായ ഒരു സെക്കന്‍ഡറി

Slider Top Stories

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ജൂണില്‍ 15.9 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇറാനെതിരെയുള്ള ഉപരോധം പുനഃസ്ഥാപിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യമാസമാണ് ഇന്ത്യയിലേക്കുള്ള ഇറാനിയന്‍ എണ്ണയുടെ ഇറക്കുമതിയില്‍ ഈ കുറവ് സംഭവിച്ചിരിക്കുന്നത്. ജൂണില്‍ പ്രതിദിനം 592,800 ബാരല്‍ എണ്ണയാണ് ഇന്ത്യ

Slider Top Stories

ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം ബിഎസ്എന്‍എല്‍ ആരംഭിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് ടെലഫോണി സേവനത്തിന് പൊതു മേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തുടക്കം കുറിച്ചു. ബിഎസ്എന്‍എല്‍ പുറത്തിറക്കിയ വിംഗ്‌സ് (winssg) എന്ന ആപ്ലിക്കേഷനിലൂടെ ഇന്ത്യയിലെ ഏതു മൊബീല്‍ നമ്പറിലേക്കും ഇന്റര്‍നെറ്റ് ഉപയോഗിക്ക് വിളിക്കാനാകും. ഇതിനു മുമ്പ് മൊബീല്‍ ആപ്പുകളിലൂടെയുള്ള

Arabia

വെസ്റ്റ്പാക് ബാങ്കിംഗ് കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് ഐസിഐസിഐ ബാങ്ക്

സിഡ്‌നി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ ഓണ്‍ലൈന്‍ പേമെന്റ് സൊലൂഷന്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്ക്, ഓസ്‌ട്രേലിയയിലെ മുന്‍നിര ബാങ്കുകളിലൊന്നായ വെസ്റ്റ്പാക് ബാങ്കിംഗ് കോര്‍പറേഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഐസിഐസിഐ ബാങ്കിന്റെ ‘മണി 2 വേള്‍ഡ്’ പ്ലാറ്റ്‌ഫോം

Arabia

‘സമീപ ഭാവിയില്‍ തന്നെ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയന്ത്രണ സംവിധാനം വരും’

ദുബായ്: അസ്ഥിരതയും വിവാദവും കാരണം ക്രിപ്‌റ്റോകറന്‍സികള്‍ വളരെ സമീപ ഭാവിയില്‍ തന്നെ നിയന്ത്രിക്കപ്പെട്ടേക്കുമെന്ന് ബേക്കര്‍ മക്കന്‍സീ ചെയര്‍മാന്‍ ഡോ. ഹബീബ് അല്‍ മുല്ല. ടെക്‌നോളജി ബിസിനസ് പരിതസ്ഥിതിയെ തന്നെ മാറ്റി മറിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിപ്‌റ്റോകറന്‍സികള്‍ ഇപ്പോള്‍ നിയന്ത്രിക്കപ്പെടാത്ത

Auto

ജെറോം സൈഗോട്ട് രാജിവെച്ചു

ന്യൂഡെല്‍ഹി : നിസാന്‍ ഗ്രൂപ്പ് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ജെറോം സൈഗോട്ട് തത്സ്ഥാനം രാജിവെച്ചു. നിസാന്‍ ഗ്രൂപ്പിന് പുറത്ത് കരിയര്‍ തുടരാന്‍ ജെറോം സൈഗോട്ട് തീരുമാനിച്ചതായി നിസാന്‍ ഇന്ത്യ സ്ഥിരീകരിച്ചു. 2010 ലാണ് ജെറോം സൈഗോട്ട് ജാപ്പനീസ് കമ്പനിയില്‍ ചേര്‍ന്നത്.

Arabia

ആയിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ സൗദി വിടുന്നു

റിയാദ്: ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് സൗദിയില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ കൈക്കൊണ്ട കടുത്ത നയങ്ങളാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. പ്രവാസി തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. 2018ലെ ആദ്യ മൂന്ന് മാസങ്ങളില്‍

Arabia

എംഐടിയുടെ ലീഡര്‍ഷിപ്പ് കോഴ്‌സുകള്‍ സൗദിയില്‍

റിയാദ്: സൗദി അറേബ്യയിലെ അല്‍ യമമഹ് (വൈയു) യൂണിവേഴ്‌സിറ്റിയുമായി ലോകപ്രശസ്ത സര്‍വകലാശാലയായ എംഐടി(മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) സഹകരിക്കുന്നു. വൈയുവിലെ എക്‌സിക്യൂട്ടിവ് എംബിഎ വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ എജുക്കേഷന്‍ കോഴ്‌സുകള്‍ ലഭ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. എംഐടിപിഇ എന്ന പ്രൊഫഷണല്‍ എജുക്കേഷന്‍ വിഭാഗത്തിലൂടെയാണ് കോഴ്‌സുകള്‍

More

200 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുകൂടി യുഎസ് തീരുവ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്കുകൂടി തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ മുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ പത്ത് ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് യുഎസിന്റെ നീക്കം.

Arabia Business & Economy

ഇന്‍ഡസ്ട്രിയല്‍ ഹൈടെക് പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത്: ചൈനയുടെ സഹായത്തോടെ ഇന്‍ഡസ്ട്രിയല്‍ ഹൈടെക് പാര്‍ക്ക് നിര്‍മ്മിക്കാന്‍ കുവൈത്ത്. ഇതോടെ കുവൈത്ത് ഗ്ലോബല്‍ ട്രേഡ് ഫിനാന്‍സായി മാറുകയും രാജ്യത്തെിന്റെ വരുമാന വൈവിധ്യത്തിനുള്ള വഴി തെളിയുകയും ചെയ്യും. ചൈന സന്ദര്‍ശന വേളയില്‍ നടത്തിയ അഭിമുഖത്തിലാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍

Business & Economy

ടിസിഎസിന്റെ വരുമാനം 4.1% വര്‍ധിച്ചു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ (ഏപ്രില്‍-ജൂണ്‍) പ്രകടന ഫലം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പുറത്തുവിട്ടു. ജനുവരി-മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് ജൂണ്‍ പാദത്തില്‍ കറന്‍സി സ്ഥിര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടിസിഎസിന്റെ വരുമാനം 4.1 ശതമാനം ഉയര്‍ച്ചയാണ് പ്രകടമാക്കിയിട്ടുള്ളത്. 5.05

Auto

ടാറ്റ മോട്ടോഴ്‌സ് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പാസഞ്ചര്‍ വാഹന ബിസിനസ്സില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും. പന്ത്രണ്ട് പുതിയ കാറുകള്‍ വിപണിയിലെത്തിക്കുമെന്നും ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇവയില്‍ ആദ്യ കാറായ എച്ച്5എക്‌സ് എസ്‌യുവി

Business & Economy

രുചിസോയ ഏറ്റെടുക്കലില്‍ പിന്നോട്ടില്ലെന്ന് പതഞ്ജലി

ന്യൂഡെല്‍ഹി: കടബാധ്യത മൂലം പ്രതിസന്ധി നേരിടുന്ന രുചിസോയ കമ്പനി ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്നും തങ്ങള്‍ പിന്നോട്ടില്ലെന്ന് പതഞ്ജലി ആയുര്‍വേദ് മാനേജിംഗ് ഡയറക്റ്റര്‍ ആചാര്യ ബാല്‍കൃഷ്ണ വ്യക്തമാക്കി. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി വില്‍മര്‍ ലിമിറ്റഡാണ് രുചിസോയ ഏറ്റെടുക്കുന്നതിനുള്ള മല്‍സരത്തില്‍ മുന്നിലുള്ളത്. ഫോര്‍ച്യൂണ്‍

Business & Economy

ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് 57-ാം സ്ഥാനം

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യങ്ങളെ അടയാളപ്പെടുത്തുന്ന ആഗോള ഇന്നൊവേഷന്‍ സൂചിക (ജിഐഐ)യില്‍ ഇന്ത്യക്ക് 57-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ സൂചികയില്‍ 60-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2015ല്‍ സൂചികയില്‍ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ റാങ്കിംഗില്‍ മികച്ച

Business & Economy

വ്യവസായ സൗഹൃദത്തില്‍ ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനം

ന്യൂഡെല്‍ഹി: ബിസിനസ് സൗഹൃദ സമീപത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശിന് ഒന്നാം സ്ഥാനം. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് 28 സംസ്ഥാനങ്ങളെയും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളെയും പിന്നിലാക്കികൊണ്ട് ആന്ധ്രപ്രദേശ് രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ

Business & Economy

നിസ്സാന്‍ എംഡി ജെറോം സെയ്‌ഗോട്ട് രാജിവച്ചു

നിസ്സാന്‍ ഗ്രൂപ്പ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജെറോം സെയ്‌ഗോട്ട് കമ്പനിയില്‍ നിന്നും രാജിവച്ചു. ഈ വര്‍ഷം കമ്പനിയുടെ മുതിര്‍ന്ന സ്ഥാനത്തു നിന്നു വിരമിക്കുന്ന മൂന്നാമത്തെയാളാണ് സെയ്‌ഗോട്ട്. 2010 ല്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസ്സാനില്‍ എത്തിയ അദ്ദേഹം കമ്പനിയുടെ ഡാറ്റ്‌സണ്‍ മോഡലിനെ

Arabia

ഗള്‍ഫില്‍ ശക്തമാകാന്‍ പിവിആര്‍; അല്‍ ഫുട്ടയിയുമായി സംയുക്ത സംരംഭം

ദുബായ്: ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ബിസിനസ് സംരംഭമായ പിവിആര്‍ ഗള്‍ഫിലും നോര്‍ത്ത് ആഫ്രിക്കയിലും സജീവമാകാന്‍ ഒരുങ്ങുന്നു. ഇത് ലക്ഷ്യമിട്ട് അജയ് ബിജ്‌ലി പ്രൊമോട്ട് ചെയ്യുന്ന കമ്പനി ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഭീമന്‍ അല്‍-ഫുട്ടയിം ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു. സംയുക്ത സംരംഭത്തിലൂടെ