കുടുംബാസൂത്രണം മനുഷ്യാവകാശം; ജനസംഖ്യാദിന സന്ദേശം

കുടുംബാസൂത്രണം മനുഷ്യാവകാശം; ജനസംഖ്യാദിന സന്ദേശം

 

ന്യൂഡെല്‍ഹി: ജൂലൈ 11 ലോക ജനസംഖ്യാദിനമാണ്. ഈ വര്‍ഷത്തെ ജനസംഖ്യാദിന സന്ദേശം കുടുംബാസൂത്രണം മനുഷ്യാവകാശം എന്നതാണ്. 1968 ലെ മനുഷ്യാവകാശത്തെ സംബന്ധിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സിന്റെ 50 ആം വാര്‍ഷികം ഈ വര്‍ഷം ആചരിക്കുന്ന സാഹചര്യത്തിലാണ് ജനസംഖ്യയുടെ മുദ്രാവാക്യം കുടുംബാസൂത്രണം മനഷ്യാവകാശം എന്നാക്കുന്നത്.

ജലദൗര്‍ലഭ്യം, വായു,ജല മലിനീകരണം തുടങ്ങി അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത പോലെ തന്നെ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ജനസംഖ്യാ പെരുപ്പവും.

നിലവില്‍ ചൈനയാണ് ജനസംഖ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി 2016 ജനുവരിയില്‍ ഒറ്റക്കുട്ടി നയം തുടങ്ങിയ കര്‍ശനമായ പദ്ധതികളാണ് ചൈന നടപ്പിലാക്കുന്നത്.

1989 ലാണ് ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ജൂലൈ 11 ന് ആചരിക്കാന്‍ തീരുമാനിച്ചത്. ജനസംഖ്യാ പെരുപ്പമെന്ന പ്രശ്‌നം രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പേടേണ്ടതു തന്നെയാണെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. 2025 ഓടെ ലോകത്ത് ജനസംഖ്യ കുറച്ച് പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

2024 ആകുമ്പോഴേക്കും ചൈനയേക്കാള്‍ ഇന്ത്യയില്‍ ജനസംഖ്യ വര്‍ധിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 132.42 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ.

 

 

Comments

comments

Categories: FK News, Slider, Top Stories, World