സോളാര്‍ എനര്‍ജിയിലേക്ക് മാറാനൊരുങ്ങി വഡോധര വിമാനത്താവളം

സോളാര്‍ എനര്‍ജിയിലേക്ക് മാറാനൊരുങ്ങി വഡോധര വിമാനത്താവളം

പൂര്‍ണ്ണമായും സോളാര്‍ എനര്‍ജിയിലേക്ക് മാറാനൊരുങ്ങി വഡോധര വിമാനത്താവളം. ഭീമമായ വൈദ്യുത ചെലവ് കുറക്കുന്നതിനാണ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇതിനുള്ള സജ്ജീകരണങ്ങള്‍ വിമാനത്താവളത്തില്‍ പുരോഗമിക്കുകയാണെന്ന് എയര്‍പോര്‍ട് ഡയറക്ടര്‍ അറിയിച്ചു. പുതുതായി സ്ഥാപിക്കുന്ന സോളാര്‍ പ്ലാന്റുപയോഗിച്ച് എയര്‍പോര്‍ട്ടിലെ 50 ശതമാനം ആവശ്യങ്ങളും നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 675 കിലോവാട്ട് വൈദ്യുതി ഇതിലൂടെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ മുംബൈ- ഡല്‍ഹി എയര്‍പോര്‍ട്ടുകളിലെ സ്ഥലപരിമിതി മൂലം വഡോദര എയര്‍പോര്‍ട്ടിന് കൂടുതല്‍ വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കേണ്ടതായി വരും. അതിനാല്‍ വൈദ്യുതാവശ്യങ്ങള്‍ക്ക് സോളാര്‍ പ്ലാന്റിനെ ആശ്രയിക്കേണ്ടതുണ്ട്.

Comments

comments

Categories: FK News