ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നാമന്‍ സ്വിഗ്ഗി

ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നാമന്‍ സ്വിഗ്ഗി

കൊച്ചിയിലെ ജനങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് സ്വിഗ്ഗി ആപ്പ്

കൊച്ചി: ഓണ്‍ലൈനായി ഫുഡ് ഓര്‍ഡര്‍ ചെയ്ത് വീട്ടിലിരുന്ന് സ്വസ്ഥതയോടെ കഴിക്കുന്ന പുതിയ സംസ്‌കാരത്തിലേക്ക് കേരളീയരും മാറുകയാണ്. ഫുഡ് ഡെലിവറി ആപ്പുകള്‍ അടുത്തിടെ കൊച്ചി പോലുള്ള നഗരങ്ങളില്‍ വ്യാപകമായത് ഈ ട്രെന്‍ഡ് മനസിലാക്കി തന്നെയാണ്. കൂടുതല്‍ സൗകര്യപ്രദവും വിശ്വസനീയവും ആണ് ഫുഡ് ഡെലിവറി ആപ്പുകളെന്ന തോന്നലാണ് ഈ രംഗം ഇത്ര പെട്ടെന്ന് ജനകീയമാകാന്‍ കാരണം. കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളിലേക്ക് മാറുന്നതായാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗിയാണെന്നാണ് ഫ്യൂച്ചര്‍ കേരളയ്ക്ക് വേണ്ടി ട്രൂകോഡ് നടത്തിയ സര്‍വേയില്‍ വ്യക്തമായത്. 68.1 ശതമാനം പേരാണ് സ്വിഗ്ഗി ആപ്പ് ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് സൊമാറ്റോയാണ്, 49.6 ശതമാനം പേരാണ് സൊമാറ്റോ ഉപയോഗിച്ച് ഇഷ്ടമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത്. 39.8 ശതമാനത്തോടെ യുബര്‍ ഈറ്റ്‌സാണ് മൂന്നാം സ്ഥാനത്തുള്ളത്-ട്രൂകോഡിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഏകദേശം 90 ശതമാനത്തോളം പേരും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ട്രൂകോഡ് സര്‍വേ പറയുന്നു

നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് വില കൂടുതലല്ല എന്ന അഭിപ്രായമാണ് സര്‍വേയില്‍ പങ്കെടുത്ത 69.9 ശതമാനം പേരും പങ്കുവെച്ചത്. 30.1 ശതമാനം പേര്‍ വില കൂടുതലാണെന്ന അഭിപ്രായം രേഖപ്പെടുത്തി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഏകദേശം 90 ശതമാനത്തോളം പേരും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ട്രൂകോഡ് സര്‍വേ പറയുന്നു. ഇതില്‍ 76.1 ശതമാനം പേര്‍ 18-25 വയസ്സ് കാറ്റഗറിയില്‍ പെട്ടവരാണ്.

Comments

comments

Categories: Slider, Survey, Top Stories