അറബ് സ്വദേശികള്‍ പഞ്ചസാരപ്രിയര്‍; ഒരു വര്‍ഷം ഒരാള്‍ ഉപയോഗിക്കുന്നത് 213 കിലോ പഞ്ചാസാര

അറബ് സ്വദേശികള്‍ പഞ്ചസാരപ്രിയര്‍; ഒരു വര്‍ഷം ഒരാള്‍ ഉപയോഗിക്കുന്നത് 213 കിലോ പഞ്ചാസാര

ദുബായ്: ശരാശരി 213 കിലോ ഗ്രാം പഞ്ചസാരയാണ് ഒരാള്‍ ഒരു വര്‍ഷം യുഎഇയില്‍ ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍. അതായത് 53591 ടീസ്പൂണ്‍ പഞ്ചസാര. പ്രതിദിനം ഒരു വ്യക്തി 147 ടീസ്പൂണ്‍ ഉപയോഗിക്കുന്നുണ്ട്. 11 വയസിനു മേലെ പ്രായമുള്ള ഒരാള്‍ക്ക് കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് 30 ഗ്രാം ആണ്. അതായത് അഞ്ച് കപ്പ്. എന്നാല്‍ യുഎഇ ലെ കണക്കുകള്‍ ഈ അളവിന്റെ മുപ്പത് മടങ്ങാണ്.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ കണക്കനുസരിച്ച് ഒരു ദിവസം പഞ്ചസാരയുടെ അളവ് പുരുഷന്‍മാര്‍ 150 കലോറിയും സ്ത്രീകള്‍ 100 കലോറിയുമാണ് ഉപയോഗിക്കുന്നത്. യുഎസ് ഇന്‍ഷുറന്‍സ് ഫോറിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഡാറ്റാബേസില്‍ നിന്നും 201718 ല്‍ എടുത്ത വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. 2017 ല്‍ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നതിന് ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക നികുതിയും നടപ്പാക്കിയിരുന്നു. അതിന്റെ ഫലമായി ഊര്‍ജ്ജ പാനീയങ്ങളുടെ വില 100 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇത്തരം പാനീയങ്ങളുടെ ഉപയോഗത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനത്താണ് യുഎഇ.

യുഎഇയില്‍ ഒരു വര്‍ഷം ശരാശരി 103 ലിറ്റര്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് ഒരു ശരാശരി ആളൊന്നിന് പ്രതിദിനം 3000 കലോറി ഉപയോഗം.  ഇന്റര്‍നാഷണല്‍ ഡയബറ്റിക്‌സ് ഫൗണ്ടേഷന്‍(ഐഡിഎഫ്) പ്രകാരം പ്രായപൂര്‍ത്തിയായവരില്‍ 15.6 ശതമാനം പ്രമേഹ രോഗികളാണെന്നും പഞ്ചസാരയുടെ ഉപയോഗം ഉയര്‍ന്ന അളവിലാണെന്നും പോഷക വിദഗ്ധര്‍ പറയുന്നു. കടുത്ത ഊര്‍ജം നല്‍കുന്ന പഞ്ചസാര പല്ലിന്റെ ദൗര്‍ബല്യം, ശരീരഭാരം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ തുടങ്ങി കാന്‍സറിനു വരെ കാരണമായി തീരുന്നുവെന്ന് കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് അലാ ടാക്കിദിന്‍ പറഞ്ഞു. നേരിട്ട് പഞ്ചസായ കഴിക്കുന്നതാണ് തെറ്റെന്ന ധാരണ ശരിയല്ല. പഞ്ചസാര അടങ്ങിയവ ഒഴിവാക്കി പോഷകാഹാരങ്ങള്‍ കഴിക്കുകയാണെങ്കില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും അലാ കൂട്ടിച്ചേര്‍ത്തു.

ശരീരത്തില്‍ പഞ്ചസാരയുടെ സ്വാധീനം വെറും ശരീരഭാരത്തില്‍ മാത്രമല്ല, ഇത് വളരെ സങ്കീര്‍ണമാണ്. അമിതമായി പഞ്ചസാര അടങ്ങിയിട്ടുളള പാനീയങ്ങളുമായി ബന്ധപ്പെട്ട് അവയുടെ അപകടങ്ങള്‍ എന്തെല്ലാമെന്ന് ബോധവത്കരിക്കുന്നതിനായി കഴിഞ്ഞ ഡിസംബറില്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം ഒരു പ്രചരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

 

Comments

comments

Categories: Arabia, FK News
Tags: sugar, UAE