വന്യജീവി സംരക്ഷണത്തിന് നാഷണല്‍ ട്രസ്റ്റ് സ്വന്തമാക്കിയത് 460 ഏക്കര്‍ ഭൂമി

വന്യജീവി സംരക്ഷണത്തിന് നാഷണല്‍ ട്രസ്റ്റ് സ്വന്തമാക്കിയത് 460 ഏക്കര്‍ ഭൂമി

ലണ്ടന്‍: നൂറുകണക്കിന് ഏക്കര്‍ പുഷ്പ സമൃദ്ധമായ ഭൂപ്രദേശം വാങ്ങിക്കുവാന്‍ ഇംഗ്ലണ്ടിലെ സന്നദ്ധ സംഘടനയായ നാഷണല്‍ ട്രസ്റ്റ് തീരുമാനിച്ചു. ആശങ്കയുണര്‍ത്തും വിധം വന്യജീവികളുടെ എണ്ണത്തില്‍ ഇടിവുണ്ടാകുന്നുണ്ട്. ഇതിനുള്ള പരിഹാരമെന്ന നിലയിലാണു ഭൂപ്രദേശം വാങ്ങിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. 460 ഏക്കര്‍ വരുന്ന ഭൂപ്രദേശം 2.15 മില്യന്‍ പൗണ്ടിനാണു നാഷണല്‍ ട്രസ്റ്റ് വാങ്ങിക്കുന്നത്. സ്റ്റോണി മിഡില്‍ട്ടണിലുള്ള 198 ഏക്കറും, ബക്സ്റ്റണിലെ 262 ഏക്കറും ഉള്‍പ്പെടുന്ന ഭൂപ്രദേശമാണു വാങ്ങുന്നത്. ഇവിടം പുഷ്ങ്ങള്‍ നിറഞ്ഞ പുല്‍മേടുകളാണ്. അതോടൊപ്പം ചിത്രശലഭങ്ങള്‍, ചെറുപ്രാണികള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയുടെ ആവാസകേന്ദ്രവുമാണ്. ഇംഗ്ലണ്ടില്‍ എല്ലാ വര്‍ഷവും ജുലൈ ഒന്നിന് National Meadows Day ആചരിക്കാറുണ്ട്. ഈ വര്‍ഷം ദിനാചരണത്തിനാണ് 460 ഏക്കര്‍ ഭൂമി വാങ്ങുന്ന കാര്യം നാഷണല്‍ ട്രസ്റ്റ് പ്രഖ്യാപിച്ചത്. 1930നു ശേഷം ജീവിവര്‍ഗങ്ങളാല്‍ സമ്പന്നമായ പുല്‍മേടുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ 460 ഏക്കര്‍ വാങ്ങി സംരക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നു നാഷണല്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Comments

comments

Categories: FK Special, Slider