കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍; മഹാരാഷ്ട്രയില്‍ എംബിഎ കഴിഞ്ഞവര്‍ക്ക് വന്‍ ഡിമാന്‍ഡ്

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍; മഹാരാഷ്ട്രയില്‍ എംബിഎ കഴിഞ്ഞവര്‍ക്ക് വന്‍ ഡിമാന്‍ഡ്

നാഗ്പൂര്‍: കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എംബിഎ ഉദ്യോഗാര്‍ത്ഥികലെ വിവിധ തൊഴില്‍മേഖലയില്‍ നിയമിക്കുന്നു. മാനേജ്‌മെന്റ് മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളെയാണ് ഗ്രാമങ്ങളിലെ വികസനത്തിനും വരുമാനം വര്‍ധിപ്പിക്കാനുമായി നിയമിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണ ഉപജീവന പദ്ധതികള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മാനേജ്‌മെന്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 29 തസ്തികകളിലേക്ക് മാനേജ്‌മെന്റ് പ്രൊഫഷണലുകളുടെ അഭിമുഖം പൂര്‍ത്തിയാക്കി.

വിപണിയുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കര്‍ഷകരുടെ വിളകള്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വെച്ച് മികച്ച ലാഭം നേടിക്കൊടുക്കാന്‍ സഹായിക്കും. വില്‍പ്പനയിലും വിപണനത്തിലും അനുഭവമുള്ള പ്രൊഫഷണലുകളെ വില്ലേജ് സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഫൗണ്ടേഷന് ( വിഎസ്എസ്എഫ്) വേണ്ടി നിയമിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി നിരവധി മാനേജ്‌മെന്റ് പ്രൊഫഷണലുകളെയാണ് സര്‍ക്കാര്‍ നിയമിക്കുന്നത്. സഹകരണ വകുപ്പ്, സഹകരണ സൊസൈറ്റി എന്നിവയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇവര്‍ പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികളുമായും പ്രവര്‍ത്തിക്കും.

സഹകരണ സംഘങ്ങളെയും, സ്ത്രീകളുടെ സ്വയം തൊഴില്‍ സംഘങ്ങളെയും കര്‍ഷക സംഘങ്ങളെയും അവരുടെ വരുമാനം മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കുക എന്നതാണ് മാനേജ്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

 

 

Comments

comments

Tags: Maharashtra, MBA