ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ പുതുവഴികളുമായി മാധ്യമപ്രവര്‍ത്തകന്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ പുതുവഴികളുമായി മാധ്യമപ്രവര്‍ത്തകന്‍

ലോജിസ്റ്റിക്‌സില്‍ മാനേജ്‌മെന്റ് ബിരുദവും ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമയും കൈമുതലായുള്ള പ്രീത് തോമസ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ ഭാവി ബിനിനസ് സാധ്യത തിരിച്ചറിഞ്ഞാണ് ഐ ടി സംരംഭം തുടങ്ങുന്നത്

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് എന്ന പദപ്രയോഗം പ്രചാരമായിട്ട് അധിക നാളുകളായിട്ടില്ല. പാരമ്പരാഗത ബിസിനസ് മാര്‍ക്കറ്റിംഗിനൊപ്പം കമ്പിനികളും സ്ഥാപനങ്ങളുമെല്ലാം ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് വലിയൊരു തുക പ്രതിവര്‍ഷം നീക്കിവെക്കുന്നു. ചെറുതും വലുതുമായ മാര്‍ക്കറ്റിംഗ് മേഖലയൊന്നാകെ ഡിജിറ്റലാകാനുള്ള തയ്യാറെടുപ്പുകളിലാണ്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് 12 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിന് അവധി നല്‍കി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലും മുതല്‍മുടക്കാന്‍ പ്രീത് തോമസ് മുന്നോട്ടുവന്നപ്പോള്‍ സുഹൃത്തുക്കള്‍ പലരും നിരവധിതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കാരണം ഐ ടി മേഖലയില്‍ കാര്യമായ പരിചയ സമ്പത്തൊന്നും ഇല്ലാതെയാണ് പത്തനംതിട്ട തിരുവല്ല സ്വദേശിയായ പ്രീത് പുതിയൊരു സംരംഭം തുടങ്ങാന്‍ ചാടിപ്പുറപ്പെട്ടത്. എറണാകുളം കാക്കനാടിന് സമീപം എച്ച് എം ടി ജംഗ്ഷനില്‍ ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്‌സ് എന്ന പേരില്‍ ഓഫീസ് തുടങ്ങുമ്പോള്‍ ബിസിനസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്ക നിരവധി സന്ദര്‍ഭങ്ങളില്‍ പ്രീതിന് മുന്നില്‍ ചോദ്യചിഹ്നമായി നിന്നു. ആദ്യമായി കസ്റ്റമേഴ്‌സിന് മുന്നില്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ വിശദീകരിക്കുമ്പോള്‍ ഐ ടി രംഗത്തെ മുന്‍പരിചയം ചോദിച്ച് ഇറക്കിവിട്ടവര്‍ നിരവധിയാണ്.

എന്നാല്‍ ഇത്തരം പ്രതീകൂല സാചര്യങ്ങളില്‍ പതറാതെ നിന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി തുടങ്ങി. കമ്പിനി ആരംഭിച്ച് ഒരുവര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ മുന്‍നിര ആശുപത്രികള്‍ക്കും നിരവധി സ്ഥാപനങ്ങള്‍ക്കും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ജോലികള്‍ ഏറ്റെടുത്തു നടത്താനുള്ള നിയോഗം പ്രീതിനെ തേടിവന്നു. ലോജിസ്റ്റിക്‌സില്‍ മാനേജ്‌മെന്റ് ബിരുദവും ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമയും കൈമുതലായുള്ള പ്രീത് തോമസ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ ഭാവി ബിനിനസ് സാധ്യത തിരിച്ചറിഞ്ഞാണ് ഐ ടി സംരംഭം തുടങ്ങുന്നത്. മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തുവന്ന സ്ഥാപനത്തില്‍ നിന്നും രാജിവെച്ചപ്പോള്‍ കിട്ടിയ പി എഫ് തുകയും ഗ്രാറ്റുവിറ്റിയും ഉപയോഗിച്ചാണ് സ്ഥാപനം ആരംഭിക്കുന്നത്. കമ്പിനി തുടങ്ങി ആദ്യത്തെ മൂന്നുമാസങ്ങളിലായിരുന്നു ഏറ്റവും വലിയ പരീക്ഷണ കാലഘട്ടം. ജീവനക്കാരുടെ ശമ്പളവും ഓഫീസ് വാടകയും കൊടുക്കാനുള്ള വരുമാനം ബിസിനസില്‍ നിന്നും കിട്ടാത്ത അവസ്ഥ. സാമ്പത്തികമായി വലിയ ഞെരുക്കവും ബിസിനസ് ഏങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയും. എന്നാല്‍ വര്‍ഷങ്ങളായി മനസില്‍ കാത്തുസൂക്ഷിച്ച സ്വന്തമായൊരു ബിസിനസ് എന്ന ലക്ഷ്യം വിജയിപ്പിച്ചെടുക്കാന്‍ പ്രതിസന്ധികളില്‍ പതറില്ലെന്ന ഉറച്ച വാശിയിലായിരുന്നു. പ്രീത്. തുടര്‍ന്നുള്ള മാസങ്ങളില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ വന്നുതുടങ്ങി. മികച്ച കസ്റ്റമേഴ്‌സിനെ കൂടി ലഭിച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിതുടങ്ങി. സ്ഥാപനം തുടങ്ങി വര്‍ഷം ഒന്നുകഴിയുമ്പോള്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ബിസിനസ് വിപുലപ്പെടുത്താനുള്ള ആലോചനയിലാണ് പ്രീത്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ തൊഴില്‍ അവസരങ്ങളാണ് വരും വര്‍ഷങ്ങളില്‍ ഉണ്ടാവുകയെന്ന് പ്രീത് തോമസ് പറഞ്ഞു. നിരവധി സ്ഥാപനങ്ങളില്‍ വലിയ തുക ഫീസ് വാങ്ങി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകള്‍ പഠിപ്പിക്കുന്നു. എന്നാല്‍ കുറഞ്ഞ ചിലവില്‍ കമ്പ്യൂട്ടറും അത്യാവശ്യം ഡിസൈനിംഗ് ജോലികളും അറിയാവുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പരിശിലിപ്പിക്കുവാന്‍ സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സ് വൈകാതെ ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്‌സിന്റെ ചുമതലയില്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് ജോലികളുടെ പൂര്‍ണ്ണ ചുമതല പ്രീത് സ്വയം ഏറ്റെടുത്തു ചെയ്യുന്നു. കുറച്ചുവര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന സ്വന്തമായൊരു ബിസിനസ് സംരംഭകനാകണമെന്ന നിശ്ചയദാഢ്യം വിജയിപ്പിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ഈ മാധ്യമപ്രവര്‍ത്തകന്‍. കസ്റ്റമേഴ്‌സിനെ നേരില്‍ കണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാവി സാധ്യതകള്‍ മനസിലാക്കി ഓഡറുകള്‍ വാങ്ങും. ഇത്തരത്തില്‍ 50 ഓളം കമ്പിനികളുടെയും സ്ഥാപനങ്ങളുടെയും സോഷ്യല്‍ മീഡിയ ജോലികള്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഏറ്റെടുത്തു നടത്തുന്നു. ഓഫീസില്‍ അഞ്ച് സ്റ്റാഫും പാര്‍ട്ട് ടൈമായി മൂന്നുപേരും സ്ഥാപനത്തില്‍ ജീവനക്കാരായുണ്ട്. വെബ്‌സൈറ്റ് ഡിസൈനിംഗ്, ബ്രാന്‍ഡിംഗ്, ലോഗോ ഡിസൈനിംഗ്, ഓണ്‍ലൈണ്‍ പ്രമോഷന്‍, പബ്ലിക് റിലേഷന്‍ ജോലികള്‍ തുടങ്ങിയ സേവനങ്ങളും ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്‌സിലൂടെ ലഭ്യമാണ്. ഫെയ്‌സബുക്ക്, ട്വീറ്റര്‍, യൂടൂബ്, ലിങ്ക്ഡ് ഇന്‍, പിന്‍ട്രസ്റ്റ്, ഗൂഗീള്‍ പ്ലസ്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡികളിലും വിവിധ സ്ഥാപനങ്ങള്‍ക്കും കമ്പിനികള്‍ക്കും പ്രമോഷന്‍ വര്‍ക്കുകള്‍ ചെയ്യുന്നു. ചില സ്ഥാപനങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റായും പ്രീത് തോമസ് സേവനം ചെയ്യുന്നു. സോഷ്യല്‍ മീഡിയകളില്‍ അടിക്കടിയുണ്ടാകുന്ന മാര്‍ക്കറ്റിംഗ് ട്രെന്റുകളും പുത്തന്‍ സാധ്യതകളും വിലയിരുത്തി കമ്പിനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ സോഷ്യല്‍ മീഡിയകളുടെ പ്രമോഷനുകളില്‍ വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു.

വരാനിരിക്കുന്നത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് യുഗം

കമ്പനികള്‍ക്കും പ്രൊഡക്ടുകള്‍ക്കും അനുകൂലമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ മാറ്റങ്ങളാണ് രണ്ടുവര്‍ഷങ്ങള്‍ക്കുളില്‍ വരാനിരിക്കുന്നതെന്ന് പ്രീത് ചൂണ്ടിക്കാട്ടുന്നു. ബിസിനസ് രംഗത്ത് വലിയ കുതിപ്പ് നല്‍കാന്‍ കഴിയുന്ന ട്രെന്‍ഡുകളാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രത്യേകത. ഡാറ്റകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വര്‍ഷമായിരിക്കും 2018. ലഭ്യമാകുന്ന ഡാറ്റകള്‍ അനലൈസ് ചെയ്ത് മാര്‍ക്കറ്റിംഗ് ഡ്രൈവ് ചെയ്യാന്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നാണ് ഒരു സംരംഭകന്‍ ചിന്തിക്കേണ്ടത്. തേര്‍ഡ് പാര്‍ട്ടി ഡാറ്റയും ഫസ്റ്റ് പാര്‍ട്ടി ഡാറ്റയുമൊക്കെ റിസള്‍ട്ട് കൊണ്ടുവരുന്ന കാലമാണ് വരുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ ട്രെന്‍ഡായി വീഡിയോകള്‍ മാറിക്കഴിഞ്ഞു. വരും നാളുകള്‍ വീഡിയോകള്‍ക്ക് അനിഷേധ്യമായ സ്ഥാനമാണ് ഡിജിറ്റല്‍ ലോകത്ത് പ്രവചിക്കപ്പെടുന്നത്. പ്രൊഡക്ട് ഇന്‍ട്രൊഡക്ഷനിലും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയിലും ഡിജിറ്റല്‍ വീഡിയോകള്‍ ഏറെ ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. വെര്‍ച്വല്‍ റിയാല്‍റ്റി പോലുളള സാങ്കേതിക വിദ്യകള്‍ കൂട്ടിയിണക്കി ഡിജിറ്റല്‍ വീഡിയോകള്‍ കൂടുതല്‍ ട്രെന്‍ഡിംഗായി 2018 ലും നിലനില്‍ക്കും. യൂ ട്യൂബും മറ്റ് ഡിജിറ്റല്‍ വീഡിയോ പ്ലെയേഴ്സും ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമായിരിക്കും ഉണ്ടാക്കുക. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഫ്യൂച്ചര്‍ ആയിട്ടാണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗിനെ വിശേഷിപ്പിക്കുന്നത്. ഹൈലി ടാര്‍ഗറ്റഡ് മാര്‍ക്കറ്റിംഗ് ക്യാംപെയ്നും ഡാറ്റ ഓര്‍ഗനൈസേഷനും വലിയ രീതിയില്‍ പ്രയോജനം ചെയ്യുന്നതാണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകള്‍. ആഡ് സെര്‍വ്വറുകള്‍ വഴി ബജറ്റ് ഓറിയന്റഡ് ആയ റിയല്‍ ടൈം ആഡ് ബയിംഗ് ഡിസിഷന്‍സ് ആണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകളുടെ പ്രത്യേകത. 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ 65 കോടി ജനങ്ങളാണ് ഡിജിറ്റല്‍ ആകുന്നത്. അമേരിക്കയിലെ ജനസംഖ്യയുടെ ഇരട്ടിയാണിത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വീഡിയോ കണ്ടന്റിന്റെ സാധ്യത വര്‍ധിക്കും. 2025ല്‍ ഇത് 10,000 കോടി രൂപയുടെ വിപണിയായിരിക്കും.

സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് ജോലികളുടെ പൂര്‍ണ്ണ ചുമതല പ്രീത് സ്വയം ഏറ്റെടുത്തു ചെയ്യുന്നു. കുറച്ചുവര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന സ്വന്തമായൊരു ബിസിനസ് സംരംഭകനാകണമെന്ന നിശ്ചയദാഢ്യം വിജയിപ്പിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ഈ മാധ്യമപ്രവര്‍ത്തകന്‍.

പബ്ലിഷിംഗ് ഹൗസുകള്‍ എന്ന ആശയം തന്നെ ഇല്ലാതാകും. പകരം എഴുത്തുകാര്‍ തന്നെ പ്രസാധകരാകുന്ന കാലമാണ് വരുന്നത്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് വെര്‍ച്വല്‍ റിയാലിറ്റിയിലായിരിക്കും. ഇതിലൂടെ ഏറ്റവും മികച്ച അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാകും കമ്പനികളുടെ ലക്ഷ്യം. ഏറ്റവും കുറഞ്ഞ ചിലവില്‍ നിങ്ങളുടെ ബിസ്സിനെസ്സ് ബ്രാന്‍ഡ് ചെയ്യാനും പരമ്പരാഗത പരസ്യരീതികളില്‍ നിന്നും വിഭിന്നമായി തല്‍ക്ഷണം ഓണ്‍ലൈന്‍ വഴി ഉത്പന്നങ്ങള്‍ വില്‍ക്കാനും, നിങ്ങളുടെ ഉത്പന്നത്തിലോ സേവനത്തിലോ താല്പര്യമുള്ള കസ്റ്റമേഴ്സിന്റെ മുഴുവന്‍ വിവരങ്ങളും sign up ചെയ്യുന്നതിലൂടെ ലഭ്യമാക്കാം എന്നതും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിങ്ങിനൊപ്പം സുനിശ്ചിതമായ ബിസിനസ്സും ഉറപ്പുനല്‍കുന്നു. ആകര്‍ഷകങ്ങളായ പോസ്റ്ററുകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നതും നിങ്ങളുടെ ബിസിനസ്സ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ നിങ്ങളുടെ ബിസിനസ്സിനു ഏറ്റവും അനുയോജ്യമായ സ്വഭാവവും ,അഭിരുചിയും ,താല്‍പര്യവുമുള്ള പ്രേക്ഷകരെ മാത്രം കണ്ടെത്തി അത്തരം ലക്ഷകണക്കിന് ആളുകളെ നിങ്ങളുടെ ബിസിനെസ്സ് ഏറ്റവും കുറഞ്ഞ ചിലവില്‍ പരിചയപ്പെടുത്താനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വഴിയൊരുക്കുന്നുവെന്നതാണ് ഓണ്‍ലൈണ്‍ മാക്കറ്റിംഗിന്റെ പ്രത്യേകത.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വെറുതെ ചെയ്തിട്ട് പ്രയോജനമില്ല..

ഓരോ ബിസിനസിനും അനുയോജ്യമായ SEO , AdWord ,Display ads,inbound മാധ്യമങ്ങളും ,Facebook, Instagram, Twitter, Email തുടങ്ങിയ Outbound മാധ്യമങ്ങളും സ്വന്തമായ Website, Amazon, Flipkart, ബിസിനെസ്സ് ഡയറക്ടറികള്‍ തുടങ്ങിയ സാധ്യതകളും പ്രയോജനപെടുത്തി ഏറ്റവും മികച്ചസാധ്യതയുള്ള പ്രേക്ഷകരെ മാത്രം ലക്ഷ്യം വച്ച് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന ക്രിയാത്മകമായ പോസ്റ്ററുകളോടുകൂടി ചെയ്യുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിങ്ങിനൊപ്പം സുനിശ്ചിതമായ ബിസിനസ്സും ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്‌സ് ഉറപ്പുനല്‍കുന്നു.

കമ്പനികള്‍ക്കും പ്രൊഡക്ടുകള്‍ക്കും അനുകൂലമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ മാറ്റങ്ങളാണ് രണ്ടുവര്‍ഷങ്ങള്‍ക്കുളില്‍ വരാനിരിക്കുന്നത്‌

കുറഞ്ഞ ചിലവില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠനം

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ തൊഴില്‍ അവസരങ്ങളാണ് വരും വര്‍ഷങ്ങളില്‍ ഉണ്ടാവുകയെന്ന് പ്രീത് തോമസ് പറഞ്ഞു. നിരവധി സ്ഥാപനങ്ങളില്‍ വലിയ തുക ഫീസ് വാങ്ങി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകള്‍ പഠിപ്പിക്കുന്നു. എന്നാല്‍ കുറഞ്ഞ ചിലവില്‍ കമ്പ്യൂട്ടറും അത്യാവശ്യം ഡിസൈനിംഗ് ജോലികളും അറിയാവുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പരിശിലിപ്പിക്കുവാന്‍ സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സ് വൈകാതെ ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്‌സിന്റെ ചുമതലയില്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പൂര്‍ണ്ണമായും ജനപങ്കാളിത്വം ഉറപ്പാക്കി കൊണ്ടുള്ള നവമാധ്യമ കൂട്ടായ്മ രൂപവത്കരിക്കും. മുഴുവന്‍ സമയ യൂടൂബ് വാര്‍ത്താചാനലും വിനോദ പരിപാടികളും പുതിയ മാധ്യമ കൂട്ടായ്മയിലുണ്ടാകും.

Comments

comments